മൂന്നു മൃതദേഹങ്ങള്‍കൂടി കണ്ടെത്തി; തിരച്ചില്‍ തുടരുന്നു
December 07,2017 | 10:32:04 am
Share this on

ആലപ്പുഴ: ഓഖി ദുരന്തത്തിന്റെ എട്ടാം ദിനത്തില്‍ മൂന്നു മൃതദേഹങ്ങള്‍കൂടി കടലില്‍നിന്ന് കണ്ടെടുത്തു. ആലപ്പുഴ പുറങ്കടലില്‍നിന്നാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഒരു മൃതദേഹം കണ്ടെടുത്തത്. രണ്ടു മൃതദേഹങ്ങള്‍ തീരസേനയും കണ്ടെടുത്തു. ഇന്നെല കൊച്ചിയില്‍ 23 പേരെയും ലക്ഷദ്വീപില്‍ 111 പെരെയും കണ്ടെത്തിയിരുന്നു. കടലില്‍ ഇപ്പോഴും ബോട്ടുകള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് രക്ഷപെട്ടവര്‍ നല്‍കുന്ന സൂചന.

മത്സ്യത്തൊഴിലാളികളുമായി ചേര്‍ന്ന് തീരരക്ഷാ സേനയും നാവികസേനയും മൂന്നു രാപ്പകല്‍ തുടര്‍ച്ചയായുള്ള തിരച്ചില്‍ ബുധനാഴ്ച ആരംഭിച്ചിട്ടുണ്ട്. ഇതുവരെ കണ്ടുകെട്ടിയ ഒമ്പതു മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. കാണാതായവര്‍ 92 പേരെന്ന കണക്കിലെ പിശകു മനസിലാക്കി സര്‍ക്കാര്‍ വീണ്ടും കണക്കെടുപ്പ് തുടങ്ങി. 174 പേരെ കാണാതായെന്നാണ് ലത്തീന്‍ അതിരൂപതയുടെ കണക്ക്.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.