അനാവശ്യ ആരോപണം നടത്തി; അവസാനം പ്രിയങ്ക മാപ്പ് പറഞ്ഞു
September 14,2017 | 08:47:41 pm
Share this on

ന്യൂഡൽഹി: അനാവശ്യ ആരോപണം നടത്തിയ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര അവസാനം മാപ്പ് പറഞ്ഞു.  ഇത്തരം ആരോപണം ഉന്നയിച്ചതിനെതിരെ വലിയ പ്രതിഷേധമായിരുന്നു സിക്കിമില്‍ നിന്ന് ഉയര്‍ന്നത്.     കാനഡയിൽ നടക്കുന്ന ടോറ​േൻറാ ഫിലിം ഫെസ്​റ്റിവെല്ലിനിടെ നടന്ന അഭിമുഖത്തിനിടെയാണ്​ സിക്കിം കലാപഭൂമിയാണെന്ന വിവാദ പ്രസ്​താവന നടത്തുകയായിരുന്നു പ്രിയങ്ക. ഇതിനെതിരെ വ്യാപകമായി വിമർശനങ്ങളുയർന്നിരുന്നു. ഇതേ തുടർന്നാണ്​ ഖേദപ്രകടനവുമായി പ്രിയങ്ക രംഗത്തെത്തിയത്​.

പ്രിയങ്കയുടെ പ്രസ്​താവനയെ അപലപിച്ച്​ സിക്കിം ടൂറിസം മന്ത്രിയും നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ വടക്ക്​–കിഴക്ക്​ ഭാഗത്ത്​ സ്ഥിതി ചെയ്യുന്ന മനോഹരമായ ചെറു സംസ്ഥാനമാണ്​ സിക്കിം. കലാപാന്തരീക്ഷമുള്ള സിക്കിമിൽ നിന്ന്​ പുറത്ത്​ വരുന്ന ആദ്യ ചിത്രമാണ്​ പഹുന എന്നായിരുന്നു  പ്രിയങ്കയുടെ പരാമർശം​. 

RELATED STORIES
Brands & Business
� Infomagic - All Rights Reserved.