Kerala Classifieds, News, Offers & Business
Category
Districts
+91 9447 033800
+91 9446 033800
വനഭൂമി കയ്യേറി കുരിശ് സ്ഥാപിക്കുന്നതിനെ സഭ അംഗീകരിക്കുന്നില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
April 21,2017 | 03:41:46 pm
Share this on

കോട്ടയം: സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടന മൂന്നാറില്‍ പാപ്പാത്തിച്ചോലയിലെ സ്ഥലം കയ്യേറി സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത രീതി മനോവിഷമം ഉണ്ടാക്കിയെന്നു സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എന്നാല്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സഭ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിലുള്ള പ്രതിഷേധവും വിഷമമവും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വനഭൂമി കയ്യേറി കുരിശ് സ്ഥാപിക്കുന്നതിനെ സഭ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവരെ സംബന്ധിച്ച് കുരിശ് എന്നത് വിശ്വാസത്തോടു വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്ന അടയാളമാണ്. മതവികാരം വ്രണപ്പെടും എന്ന ആശങ്കയാകാം മുഖ്യമന്ത്രിയുടെ പ്രതികരണത്തിനു കാരണമെന്നും കര്‍ദിനാള്‍ പറഞ്ഞു.

 

RELATED STORIES
Infomagic - All Rights Reserved.