നാണയത്തിന്റെ വില പത്താണെങ്കിലും നാട്ടില്‍ പുല്ല് വില; ആരും വാങ്ങാനില്ലാതെ പത്ത് രൂപ നാണയം
September 14,2017 | 09:47:14 pm
Share this on

കോട്ടയം: നാണയത്തിന്റെ വില പത്താണെങ്കിലും നാട്ടില്‍ പുല്ല് വിലയാണ് പത്ത് രൂപ നാണയത്തിന്. കൊണ്ട് നടക്കാന്‍ ഏറെ പ്രയാസം വരുന്നതിനാല്‍ ആരും വാങ്ങാറില്ല ഈ പത്ത് രൂപ നാണയം. കടകളിലും പെട്രോൾ പമ്പുകളിലും സ്വകാര്യ ബ‌സുകളിലും ഉൾപ്പെടെ പലയിടത്തും 10 രൂപയുടെ നാണയം കൊടുത്താൽ സ്വീകരിക്കുന്നില്ല. ഇതിനു വ്യക്തമായ കാര്യകാരണങ്ങളൊന്നും ഇല്ലെന്നിരിക്കെ, ഈ നാണയം വിനിമയം ചെയ്യുമ്പോൾ പലരും സ്വീകരിക്കുന്നില്ലെന്നു മാത്രമാണ് ഇവരുടെ വിശദീകരണം.

നാണയത്തിനു പ്രശ്നങ്ങളോ വിലക്കോ ഇല്ലെന്നും ഇതു സ്വീകരിക്കാൻ വിസമ്മതിക്കുന്നതു നിയമവിരുദ്ധമാണെന്നും ബാങ്ക് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ബാങ്കുകളിൽ വിനിമയം നടത്തുന്നതിനും തടസ്സങ്ങളില്ല. പഴയ 1000, 500 നോട്ടുകൾ പിൻവലിച്ചതിനു പിറകെയാണു 10രൂപ നാണയത്തെ കുറിച്ചു തെറ്റിദ്ധാരണ പ്രചരിക്കപ്പെട്ടു തുടങ്ങിയത്. വിനിമയം സുഗമമാക്കാൻ നിയമപരമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ഈ നാണയങ്ങൾ ജനങ്ങൾക്കു ബാധ്യതയാകാനിടയുണ്ട്.  

RELATED STORIES
� Infomagic - All Rights Reserved.