ക്ഷേമപദ്ധതികളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയം മാര്‍ച്ച് 31 വരെ നീട്ടി
December 07,2017 | 12:24:40 pm
Share this on

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് കുടുതല്‍ സമയം ലഭിക്കും. മാര്‍ച്ച് 31 വരെ സമയം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ നാളെയിറക്കും. എന്നാല്‍ ഇതുവരെ ആധാര്‍ ഇല്ലാത്തവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ കൂടുതല്‍ സമയം നല്‍കൂവെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

അതേസമയം, മൊബൈല്‍ നമ്പറുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയില്‍ മാറ്റമില്ല. നിലവില്‍ ബാങ്ക് അക്കൗണ്ടിന് ഡിസംബര്‍ 31-ഉം മൊബൈലിന് അടുത്തവര്‍ഷം ഫെബ്രുവരി ആറുമാണ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാനതീയതി. എന്നാല്‍, ആധാര്‍നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല.

RELATED STORIES
� Infomagic - All Rights Reserved.