അഭയ കൊലക്കേസ് ബോളിവുഡ് സിനിമയാകുന്നു; ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ 'കേസ് ഡയറി' തിരക്കഥയ്ക്ക് പിന്‍ബലമാകും...
October 11,2017 | 10:37:33 am
Share this on

കോട്ടയം: കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കൊലക്കേസ് ബോളിവുഡില്‍ സിനിമയാകുന്നു. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എഴുതിയ 'അഭയ കേസ് ഡയറി' എന്ന ആത്മകഥയെ ആധാരമാക്കിയാണ് സിനിമ നിര്‍മ്മിയ്ക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങള്‍ വെച്ച് സിനിമയെടുക്കുന്ന ആദിത്യ ജോഷിയും അജയ് ഛബ്രിയയും ചേര്‍ന്നാണ് അഭയ കേസിനെ വെള്ളിത്തിരയിലെത്തിക്കുക.

ഇതിന്റെ ഭാഗമായി ആദിത്യ ജോഷിയും ജോമോന്‍ പുത്തന്‍പുരയ്ക്കലും കൂടിയാലോചനകള്‍ നടത്തി. ജോമോന്‍ റോയല്‍റ്റിയായി പത്ത് ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനാണ് സിനിമയില്‍ അവതരിപ്പിക്കുക. പൂര്‍ണമായും കേരളത്തില്‍ ചിത്രീകരിക്കുന്ന സിനിമ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തായാക്കാനാണ് ഉദ്ദേശിക്കുന്നത്.
നീതിയ്ക്കായി നടത്തുന്ന പോരാട്ടത്തിന് ദേശീയ തലത്തില്‍ ലഭിക്കുന്ന അംഗീകാരമാണ് ആത്മകഥ സിനിമയാക്കാനുള്ള തീരുമാനമെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. ഇതിനുള്ള കരാര്‍ ഒക്ടോബര്‍ 31 ന് ഒപ്പുവെയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

RELATED STORIES
� Infomagic - All Rights Reserved.