മകളെ ട്രോളിയാല്‍ ഏതൊരു അച്ഛനും പ്രതികരിക്കും; അഭിഷേക് ബച്ചന്റെ ട്വിറ്ററിലെ മറുപടി ഉദാഹരണം!
December 06,2017 | 12:33:55 pm
Share this on

അഭിഷേക് ബച്ചന്‍-ഐശ്വര്യ റായ് ദമ്പതികളുടെ മകള്‍ ആരാധ്യയുടെ ബാല്യത്തെയും പഠനത്തെയും കുറിച്ച് ആശങ്കകളോടെ അടുത്തിടെ യുവതി ട്വീറ്റ് ചെയ്തിരുന്നു. അമ്മ ഐശ്വര്യയോടൊപ്പം എല്ലായിടത്തും കാണാറുണ്ട് മകള്‍ ആരാധ്യയെ. അതിനെക്കുറിച്ചു അഭിഷേക് ബച്ചനെ പ്രകോപിപ്പിച്ചുള്ള ഷെറിയന്‍ പതടിയന്‍ എന്നൊരു സ്ത്രീയുടെ ചോദ്യം ഇങ്ങനെ.

'നിങ്ങളുടെ മകള്‍ സ്‌കൂളിലൊന്നും പോകാറില്ലേ, അമ്മയുടെ കൈയ്യില്‍ തൂങ്ങി എപ്പോഴും കറക്കമാണല്ലോ. ഏതു സ്‌കൂളാണ് കുട്ടിയെ ഇങ്ങനെ യാത്ര ചെയ്യിക്കാന്‍ അനുവാദം തരുന്നത്. ആരാധ്യയെ ബ്യൂട്ടി വിത്ത് ഔട്ട് ബ്രെയിന്‍സ് (ബുദ്ധിയില്ലാത്ത, സൗന്ദര്യം മാത്രമുള്ള) ആയി വളര്‍ത്താനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്, അഹങ്കാരിയായ അമ്മയുടെ കൈയ്യില്‍ തൂങ്ങി ഇങ്ങനെ നടന്നാല്‍ ആ കുട്ടിക്ക് ഒരു സ്വാഭാവിക കുട്ടിക്കാലം എങ്ങനെ ഉണ്ടാകും?'.

പൊതുവേ അപരിചിതര്‍ക്ക് ട്വിറ്ററില്‍ മറുപടി നല്‍കാത്ത അഭിഷേക് മകളെ ട്രോള്‍ ചെയ്യന്നത് കണ്ടു ഉടന്‍ തിരിച്ചടിച്ചത് ഇങ്ങനെ.'മാഡം, എല്ലാ സ്‌കൂളുകളിലും ആഴ്ചയവാസാനം അവധിയാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. തിങ്ങള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ അവള്‍ സ്‌കൂളില്‍ പോകാറുണ്ട്. നിങ്ങളും അത് ചെയ്യുന്നത് നന്നായിരിക്കും. ട്വീറ്റ് ചെയ്യുമ്പോള്‍ അക്ഷരം തെറ്റാതിരിക്കാന്‍ അത് നല്ലതാണ്'.
ഐശ്വര്യയേയും മകളെയും കുറിച്ച് കരുതലുള്ള കുടുംബസ്ഥനായി അഭിഷേക് പ്രതികരിച്ചപ്പോള്‍ അവര്‍ വീണ്ടും ട്വീറ്റ് തുടര്‍ന്നു.

'സ്‌പെല്ലിംഗ് തിരുത്താം. പലരും പറയണം എന്നാഗ്രഹിക്കുകയും എന്നാല്‍ പറയാന്‍ ധൈര്യമില്ലാതെ പോവുകയും ചെയ്ത ഒരു കാര്യമാണ് ഞാന്‍ പറഞ്ഞത്. ഏതൊരു സാധാരണ കുട്ടിയേയും പോലെയുള്ള ജീവിതമാണ് ആരാധ്യയ്ക്ക് എന്ന് കാണിക്കുന്ന തരത്തിലുള്ള ചിതങ്ങളും നിങ്ങള്‍ ഇടയ്ക്കു പോസ്റ്റ് ചെയ്യണം. അമ്മയോടൊപ്പം ഉള്ളതല്ലാതെ. ഞാന്‍ ഇന്ത്യയില്‍ അല്ല താമസിക്കുന്നത്. അത് കൊണ്ട് അവിടെ സ്‌കൂള്‍ അവധി എപ്പോള്‍ എന്നുള്ളതിനെക്കുറിച്ച് അറിയില്ലായിരുന്നു. പ്രതികരണത്തിന് നന്ദി.'

RELATED STORIES
� Infomagic - All Rights Reserved.