തന്‍റെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് മഞ്ഞപ്പത്രങ്ങളും മാതൃഭൂമിയിലെ വേണുവുമെന്ന് ദിലീപ്
April 11,2017 | 12:49:32 pm
Share this on

വിവാഹമോചനത്തെക്കുറിച്ചു ആദ്യമായി മാധ്യമത്തിനു മുന്നില്‍ വിവരിക്കുന്ന നടന്‍ ദിലീപിന്റെ അഭിമുഖം വൈറലാകുന്നു. മലയാളത്തിലെ പ്രമുഖ പത്രത്തിന്റെ ഓണ്‍ലൈനുമായി നടത്തിയ അഭിമുഖത്തിലാണ് ദിലീപ് വിവാഹമോചനത്തെക്കുറിച്ചു പ്രതികരിക്കുന്നത്. ജീവിതത്തില്‍ മൊത്തതില്‍ പൂരമാണെന്ന വിശേഷണത്തോടെയാണ് നടന്‍ സംസാരിച്ചുതുടങ്ങുന്നത്. മാധ്യമങ്ങളില്‍നിന്ന് മാറിനില്‍ക്കുന്നില്ല. കുടുംബപ്രേക്ഷകര്‍ തന്നെ വിട്ടുമാറിയെന്ന തരത്തില്‍ പ്രചാരണം നടന്നു. 21 വര്‍ഷമായി അഭിനയം തുടങ്ങിയിട്ട്. ജീവിതത്തില്‍ സംഭവിച്ചതെല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്തു. ചില മഞ്ഞപ്പത്രങ്ങള്‍ ചെയ്ത പറഞ്ഞ കാര്യങ്ങള്‍ താന്‍ ഗൗനിച്ചിട്ടില്ല. ജനങ്ങളെ വിശ്വസിപ്പിക്കുന്ന തരത്തിലാണ് അവര്‍ വാര്‍ത്തകള്‍ നല്‍കിയതെന്നും അദ്ദേഹം പറയുന്നു.

ദിലീപിനും മഞ്ജു വാര്യര്‍ക്കും ഇടയില്‍ സംഭവിച്ചതിനെക്കുറിച്ചുള്ള വിശദീകരണം
1998-ല്‍ വിവാഹിതരായ തങ്ങളുടെ ജീവിതം വളരെ സന്തോഷകരമായിരുന്നുവെന്ന് ദിലീപ് പറഞ്ഞു. എന്താണ് തങ്ങള്‍ക്കിടയില്‍ സംഭവിച്ചതെന്ന് 2013 ജൂണ്‍ അഞ്ചിന് കോടതിയില്‍ നല്‍കിയ വിവാഹ മോചന പരാതിയില്‍ പറഞ്ഞിരുന്നു. അതു തന്റെ കുടുംബ ചരിത്രമായിരുന്നു ഇത്. ഇതില്‍ പ്രതികളും കക്ഷികളും സാക്ഷികളുമുണ്ട്. നൂറു ശതമാനം വിശ്വിസിക്കുന്ന തെളിവുകളും ഇതിലുണ്ടെന്ന് നടന്‍ പറയുന്നു. പ്രമുഖരുടെ പേരുകളൊന്നും പുറത്തുവരാതിരിക്കാനാണ് വിവാഹ മോചന അപേക്ഷയില്‍ രഹസ്യവിചാരണ വേണമെന്ന് ആവശ്യപ്പെട്ടത്. മകളുടെ ഭാവികൂടി ചിന്തിച്ചിട്ടാണ് വിഷയത്തില്‍ മൗനം പാലിക്കുന്നത്.

ആദ്യഭാര്യ അവരുടെ പ്രവര്‍ത്തനങ്ങളുമായി നന്നായി മുന്നോട്ടുപോകുന്നുണ്ട്. വിഷയം അവസാനിച്ചതിനാല്‍ അവരുടെ പുറകേ പോകാന്‍ താനില്ല. പക്ഷെ പലരും മഞ്ജുവാര്യരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. താന്‍ മഞ്ജുവിന്റെ പുറകേ നടന്ന് എന്തോ ചെയ്യുന്നുവെന്നാണ് പലരും അവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് ഈ വിഷയങ്ങളില്‍ കൂടുതല്‍ കാര്യങ്ങളില്‍ പറയുന്നില്ല. ആവശ്യമുണ്ടായല്‍ തുറന്നുപറയുക തന്ന ചെയ്യും. അതിനുള്ള സന്ദര്‍ഭം വരരുതെന്നാണ് ആഗ്രഹം.

കാവ്യയെ ഇഷ്ടമായിരുന്നു. പക്ഷേ മഞ്ജുവുമായുള്ള വേര്‍പിരിയലിന് അതു കാരണമായിട്ടില്ല. എന്നാല്‍ കാവ്യമാധവനെ പ്രണയിച്ചിട്ടില്ലെന്ന് ദിലീപ് പറഞ്ഞു. ആദ്യഭാര്യയും താനും തമ്മില്‍ ദാമ്പത്യ ബന്ധത്തിന് അപ്പുറം ശക്തമായ സൗഹൃദമുണ്ടായിരുന്നു. പിന്നീട് വേര്‍പിരഞ്ഞതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടയില്‍ കാവ്യ മാധവനെ പിടിച്ചിട്ടു. താന്‍ എന്തു പറഞ്ഞാലും വിശ്വസിക്കാത്ത രീതിയില്‍ കാര്യങ്ങള്‍ പോകുന്നതുകൊണ്ട് വിശദീകരിക്കാന്‍ ശ്രമിച്ചിട്ടില്ല.

തന്റെ ജീവിതം തകരാന്‍ കാവ്യ കാരണമായിട്ടില്ലാത്തതു കൊണ്ടാണ് അവരെ കല്യാണം കഴിച്ചത്. ആദ്യ ഭാര്യയെ ഒപ്പം നിര്‍ത്തിയിട്ടല്ല കാവ്യയെ കല്യാണം കഴിച്ചത്. മൂന്നുവര്‍ഷം മകളുമായി ഒറ്റയ്ക്കു ജീവിച്ചപ്പോള്‍ ആരും സംസാരിക്കാന്‍ വന്നില്ല. കൗമാര പ്രായത്തിലുള്ള ഒരു മകളുടെ പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കുമറിയാം. ഈ പ്രശ്‌നം പരിഹരിക്കാന്‍ തന്റെ സഹോദരി രണ്ടരവര്‍ഷം കൂടെ താമസിച്ചു. കൗമാരപ്രായത്തിലുള്ള മകളെക്കുറിച്ച് ആലോചിച്ച് ജോലി ശ്രദ്ധിക്കാന്‍കൂടി ഒറ്റയ്ക്കു കഴിഞ്ഞ സമയങ്ങളില്‍ സാധിച്ചിട്ടില്ല. പിന്നീട് സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരമാണ് കല്യാണത്തെക്കുറിച്ചു ചിന്തിക്കുന്നത്.

പിന്നീട് തന്റെ പേരില്‍ ഗോസിപ്പുകള്‍ കേട്ട കാവ്യയെ കല്യാണം കഴിക്കാന്‍ താന്‍ തീരുമനമെടുക്കുകയായിരുന്നു. എന്നാല്‍ കാവ്യയുടെ അമ്മ വിവാഹത്തെ ആദ്യം എതിര്‍ത്തു. ഗോസിപ്പുകള്‍ സത്യമെന്ന് പ്രചരിക്കാന്‍ വിവാഹമിടയാക്കുമെന്നായിരുന്നു കാവ്യയുടെ അമ്മയുടെ പ്രതികരണം. കാവ്യയും തന്റെ മകള്‍ മീനാക്ഷിയും തമ്മില്‍ പിണങ്ങിപ്പിരിഞ്ഞതായും മഞ്ഞപ്പത്രക്കാര്‍ പ്രചരിപ്പിച്ചുവെന്നും ദിലീപ് പറഞ്ഞു.

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തന്റെ ആരോപണ വിധേയനായി നിലനിര്‍ത്തന്‍ ഏറെ താത്പര്യം കാട്ടിയത് മാധ്യമ പ്രവര്‍ത്തകന്‍ വേണു ബാലകൃഷ്ണനായിരുന്നു. മേലനങ്ങാതെ അദ്ദേഹം പേരിലെ വേണു എന്ന വാക്കിനെ അനുസ്മരിപ്പിച്ച് ഊത്ത് നടത്തുകയാണ്. ന്യായാധിപനായിരുന്ന് വേണുവാണ് ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ദിലീപ് പറഞ്ഞു.

 

 

 

RELATED STORIES
� Infomagic - All Rights Reserved.