ഫഹദിന്റെ 'വേലൈക്കാരന്‍' ഉടന്‍ തീയറ്ററുകളില്‍
July 15,2017 | 11:28:41 am
Share this on

തൊട്ടതെല്ലാം പൊന്നാക്കുന്ന മലയാളത്തിന്റെ യുവ സൂപ്പര്‍താരം ഫഹദ് ഫാസില്‍ തമിഴ് ചിത്രത്തില്‍ നായകനാകുന്നു. ശിവകാര്‍ത്തികേയന്‍ നയന്‍താര താരങ്ങളൊരുമിക്കുന്ന ചിത്രത്തിലൂടെയാണ് ഫഹദിന്റെ തമിഴിലേക്കുള്ള രംഗപ്രവേശനം. വേലൈക്കാര്‍ന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് കൈകാര്യം ചെയ്യുന്നത്. നന്മയും തിന്‍മയും ഉള്ള ആദി എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. തന്റെ കഥാപാത്രത്തിന് ഫഹദ് തന്നെയാണ് ശബ്ദം നല്‍കിയിരിക്കുന്നത് എന്നത് പ്രത്യേകതയാണ്. വളരെ മനോഹരമായി തന്നെ ഫഹദ് തമിഴ് ഡബ്ബിങ്ങ് ചെയ്‌തെന്ന് സംവിധായകന്‍ പറഞ്ഞു.
മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്‌നേഹയും പ്രധാനപ്പെട്ട ഒരു കഥാപാത്രം കൈകാര്യം ചെയ്യുന്നുണ്ട്

RELATED STORIES
� Infomagic - All Rights Reserved.