തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് 'തെളിയിക്കാന്‍' പുതിയ ഫോട്ടോയുമായി നടന്‍ ശ്രീകുമാര്‍
November 08,2017 | 05:08:59 pm
Share this on

തനിക്ക് ആശംസകള്‍ നേര്‍ന്നവരോട് തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി നടന്‍ ശ്രീകുമാര്‍ രംഗത്ത്. തന്റെ കല്യാണം കഴിഞ്ഞത് ജീവിതത്തിലല്ലെന്നും സിനിമയിലാണെന്നും ശ്രീകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'പന്ത്' തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രമാണതെന്ന് കുറപ്പിലെഴുതിയ താരം തെളിവിനായി മറ്റൊരു ചിത്രം കൂടി ഫെയ്‌സ് ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

വരന്റെ വേഷം അണിഞ്ഞുളള ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ശ്രീകുമാറിനെ തേടി വിവാഹ ആശംസകള്‍ എത്താന്‍ തുടങ്ങിയത്. 'എല്ലാം വളരെ പെട്ടെന്നായിരുന്നു ആരെയും അറിയിക്കാന്‍ പറ്റിയില്ല' എന്ന അടിക്കുറിപ്പോടെയാണ് ആറിന് ചിത്രം പോസ്റ്റ് ചെയ്തത്. ഇതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.

ചിത്രം കണ്ടവര്‍ ശ്രീകുമാറിന്റെ വിവാഹം കഴിഞ്ഞുവെന്ന് കരുതി താരത്തിന് ആശംസകള്‍ നേരാന്‍ തുടങ്ങി. ചിലര്‍ ഫോണിലൂടെ താരത്തിന് ആശംസകള്‍ നേര്‍ന്നു. ആശംസകള്‍ കൊണ്ട് പൊറുതി മുട്ടിയതോടെയാണ് തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് അറിയിച്ച് ശ്രീകുമാര്‍ നേരിട്ട് രംഗത്തെത്തിയത്. എന്റെ കല്യാണം ഏറെ പ്രിയപ്പെട്ടരായ നിങ്ങളെ ഒക്കെ അറിയിക്കാതെ നടത്തുമോ എന്നും ശ്രീകുമാര്‍ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചിട്ടുണ്ട്.

 

വിവാഹമംഗളാശംസകൾ നേർന്ന എന്റെ പ്രിയപ്പെട്ടവർക്കെല്ലാം നന്ദി !!പക്ഷെ ഒരു ചെറിയ തിരുത്ത്... എന്റെ കല്ല്യാണം കഴിഞ്ഞത് ജീവിതത...

Posted by SP Sreekumar on Tuesday, 7 November 2017

RELATED STORIES
� Infomagic - All Rights Reserved.