'ആക്രമിക്കപ്പെട്ട നടിക്കില്ലാത്ത ദെണ്ണമാണോ തനിക്ക്'; ദിലീപ് വിഷയത്തില്‍ അവതാരകന്‍ വിനു വി. ജോണിനെ കട്ടത്തെറി വിളിച്ചു നടി അനിത
July 17,2017 | 01:38:05 pm
Share this on

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ ചാനല്‍ ചര്‍ച്ച നയിച്ച ഏഷ്യാനെറ്റ് ന്യൂസിലെ വാര്‍ത്താ അവതാരകന്‍ വിനു വി. ജോണിനെ കട്ടത്തെറി വിളിച്ചു നടി അനിതാ നായര്‍. യൂട്യൂബിലാണ് ദിലീപിനെ അനുകൂലിച്ചുകൊണ്ടുള്ള അനിതയുടെ വീഡിയോ പ്രചരിക്കുന്നത്.

എടോ തനിക്കു നാണമുണ്ടോടോ എന്നു ചോദിച്ചാണ് വീഡിയോ തുടങ്ങുന്നത്. താന്‍ ഒരാണെല്ലേ, ചെയ്യുന്ന ജോലി ആത്മാര്‍ഥതയോടെ ചെയ്യാന്‍ നോക്കൂ. എന്തു വൃത്തികേടും പറഞ്ഞ് ചാനലിന്റെ റേറ്റിംഗ് കൂട്ടാന്‍ ശ്രമിക്കരുത്. തനിക്ക് എന്ത് ദ്രോഹമാണ് ദിലീപേട്ടന്‍ ചെയ്തത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപ് ശിക്ഷിപ്പെടണം. പക്ഷേ നിരപരാധിത്വം തെളിയിക്കാന്‍ സമയം നല്‍കണം. ദിലീപിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ശേഷം താന്‍ ആവേശവും പരവേശവുമൊക്കെ കാണിച്ചോളൂവെന്നും അനിത വീഡിയോയില്‍ പറയുന്നു.

RELATED STORIES
� Infomagic - All Rights Reserved.