മേഘ്നാ രാജ് വിവാഹിതയാകുന്നു; വരന്‍ സിനിമാതാരം
October 11,2017 | 02:47:32 pm
Share this on

മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ മേഘ്നാ രാജ് വിവാഹിതയാകുന്നു. കന്നട നടന്‍ ചിരഞ്ജീവി സര്‍ജയാണ് മേഘ്‌നയുടെ വരന്‍. ആട്ടഗര എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഡിസംബറിലാണ് വിവാഹം. രണ്ട് വര്‍ഷത്തെ പ്രണയമാണ് സഫലമാകുന്നത്.

താരജോഡികളുടെ വിവാഹ നിശ്ചയം ഒക്ടോബര്‍ 22ന് സര്‍ജയുടെ വസതിയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ നടക്കും. മുമ്പ് പ്രണയത്തേക്കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോഴൊക്കെ ഇരുവരും ഇക്കാര്യം നിഷേധിച്ചിരുന്നു. ഡിസംബർ ആറിനാണ് വിവാഹം.

വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന രാജ് മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് ഒരുപിടി ശ്രദ്ധേയമായ മലയാള ചിത്രങ്ങളുടെ ഭാഗമായി മേഘ്‌ന മാറി. നരേന്‍ നായകനായി എത്തിയ ഹാലേലുയ്യയാണ് ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. 

RELATED STORIES
� Infomagic - All Rights Reserved.