പ്രവാസി വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും ആധാര്‍ വേണം
September 13,2017 | 06:20:24 pm
Share this on

ഇന്ത്യയില്‍ പ്രവാസി വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് ഉപസമിതിയുടെ ശുപാര്‍ശ. വിദേശത്ത് സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ഇരയാവുന്ന സാഹചര്യത്തിലാണ് നടപടി.

പ്രവാസികള്‍ക്ക് ആധാര്‍ നമ്പര്‍ നല്‍കുന്നത് സംബന്ധിച്ച നയം യു.ഐ.എ തയ്യാറാക്കി വരികയാണ്. ഓവര്‍സീസ് സിറ്റിസന്‍സ് ഒഫ് ഇന്ത്യ (ഒ.സി. ഐ)​,​ പേഴ്സണ്‍സ് ഒഫ് ഇന്ത്യന്‍ ഒറിജിന്‍ (പി.ഐ.ഒ)​ എന്നിവരെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ ഇന്ത്യാക്കാര്‍ക്കും സാധുതയുള്ള വിസയുള്ള വിദേശികള്‍ക്കും ആധാര്‍ നമ്പറിനായി അപേക്ഷിക്കാം. 

റിപ്പോര്‍ട്ടിലെ വ്യവസ്ഥകള്‍ പ്രവാസികള്‍ക്ക് മാത്രമാണ് ബാധകമെന്നും വിദേശത്ത് ജീവിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്ക് ബാധകമല്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

RELATED STORIES
� Infomagic - All Rights Reserved.