മഞ്ഞള്‍പുക പ്രയോഗിക്കാം
March 06,2019 | 09:41:34 am

മികച്ച ആയുര്‍വേദ ഔഷധങ്ങളില്‍ ഒന്നാണ് മഞ്ഞള്‍. മഞ്ഞളിന്റെ ഗുണത്തെ കുറിച്ച് അറിയാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ പലര്‍ക്കും മഞ്ഞളിനെ കുറിച്ച് ഇനിയും അറിയാത്ത നിരവധി കാര്യങ്ങളുണ്ട്. മഞ്ഞള്‍പ്പൊടി കഞ്ഞിവെള്ളവുമായി ചേര്‍ത്ത് തളിച്ചാല്‍ പച്ചക്കറിയിലെ വിവിധയിനം പേനുകള്‍, പുഴുക്കള്‍,ഇലച്ചാടികള്‍ എന്നിവയെ നിയന്ത്രിക്കാം.

ഇവയെല്ലാം കേട്ടിട്ടുണ്ടാകുമെങ്കിലും മഞ്ഞള്‍ പുകയെ കുറിച്ച് അറിയുന്നവര്‍ കുറവായിരിക്കും. എന്താണ് മഞ്ഞള്‍ പുകയെന്നല്ലേ ? വളരെ ലളിതവും ഫലപ്രദവുമായ ഒരു പ്രയോഗമാണിത്.

കോട്ടണ്‍ തുണിയോ പത്രത്താളോ നിവര്‍ത്തിയിട്ട് അതിന്റെ മധ്യ ഭാഗത്തൂടെ ഒരു വരപോലെ മഞ്ഞള്‍പ്പൊടി തൂവുക. അതിന് ശേഷം ഇത് ചുരുട്ടി എടുക്കുക. അഴിഞ്ഞ് പോകാതിരിക്കാന്‍ ചരടോ നൂലോ ഉപയോഗിച്ച് കെട്ടി വെക്കണം. പിന്നീട് ഇതിന്റെ ഒരറ്റത്ത് തീകൊളുത്തുന്നു. ചുരുട്ടി വച്ചിരിക്കുന്നതിനാല്‍ ആളിക്കത്തുകയില്ല. പുകഞ്ഞു കത്തുകയുള്ളൂ.

വീശിക്കൊണ്ടിരുന്നാല്‍ ഇത് ആളി കത്തുകയില്ല, പകരം പുകഞ്ഞുകൊണ്ടേയിരിക്കും. ഈ പുകച്ചുരുളുമായി ചെടികള്‍ക്കിടയിലൂടെ നടന്നാല്‍ ചെടികളിലെ കീടങ്ങള്‍ നശിക്കും.

 
Related News
� Infomagic- All Rights Reserved.