എരുക്കിന്‍റെ ഔഷധഗുണങ്ങള്‍
December 29,2017 | 10:31:56 am

ചൂടുള്ള പ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഏതാനും ഉയരത്തില്‍ സമൃദ്ധമായി വളരുന്ന കുറ്റിച്ചെടിയാണ് എരുക്ക്. കാലോട്രോപ്പിസ് ജിജാന്‍റിയന്‍ (Calotropis gigantean) എന്നാണിതിന്‍റെ ശാസ്ത്രീയ നാമം. വെളുത്ത എരിക്ക്, ഇളം നീല എരിക്ക് എന്നിങ്ങനെ രണ്ട് തരമുണ്ട്. എരുക്കിന്‍റെ തണ്ട് കുഴിച്ചിട്ടും വിത്തുവഴിയും പുനരുത്പാദിപ്പിക്കാം.
ഔഷധപ്രയോഗങ്ങള്‍

 എരിക്കിന്‍ പാല്‍( പൊള്ളല്‍ സ്വഭാവം ഉള്ളതാണ്( തൊലി പോകാനും സാധ്യതയുണ്ട്) അരിമ്പാറയില്‍ എരിക്കിന്‍ പാല്‍ ഒരാഴ്ച തേച്ചാല്‍ അരിമ്പാറ പോകും.

കാലിലെ ആണിയുള്ളിടത്ത് എരിക്കിന്‍ പാല്‍ തേയ്ക്കുക. ഇല അരിഞ്ഞ് ചെറുകിഴിയുണ്ടാക്കി നറുനെയ്യില്‍ ചൂടാക്കി പിടിക്കുക. ഒരാഴ്ചകൊണ്ട് ആണി രോഗം മാറും. വെള്ള എരിക്കിന്‍റെ വേര് കാടിയില്‍ അരച്ച്‌ പുരട്ടിയാല്‍ മന്തുരോഗം ശമിക്കും.

വെള്ള എരുക്കിന്‍റെ പൂവ് ഉണക്കി, അതിന്‍റെ അളവിന്‍റെപകുതി അളവില്‍ പിപ്പിലി, കുരുമുളക് വറുത്ത് പൊടിച്ച്‌ നെയ്യും തേനും ചേര്‍ത്ത് അരച്ച്‌ ഗുളിക രൂപത്തിലാക്കി തേനില്‍ ചാലിച്ച്‌ രണ്ട് നേരം കഴിച്ചാല്‍ ആസ്മയും, ചുമയും മാറിക്കിട്ടും. പൂവ് ആദ്യം നെയ്യില്‍ വറുത്ത് പൊടിക്കണം.

വാതം കൊണ്ടുണ്ടാകുന്ന നീര് മാറുവാന്‍ എരുക്കിന്‍റെ ഇലകൊണ്ട് കിഴി ഉണ്ടാക്കി വയ്ക്കുക.
എരുക്കിന്‍റെ പാല്‍ ഉള്ളില്‍ ചെന്നാല്‍ മോഹാലസ്യം, തൊണ്ട ചൊറിച്ചില്‍, കുടല്‍ പഴുപ്പ്, വയറിളക്കം എന്നിവ ഉണ്ടാകും. ഇങ്ങനെ വന്നാല്‍ നറുനെയ്യില്‍ പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
കൈയിലോ കാലിലോ മുള്ള് കൊണ്ടാല്‍ എരിക്കിന്‍ പാല്‍ പുരട്ടിയാല്‍ മുള്ള് പുറത്തുവരും. ചൊറിച്ചില്‍ ഉള്ളിടത്ത് എരിക്കിന്‍ പാല്‍ തേച്ചാല്‍ ശമനമുണ്ടാകും. പുഴുപ്പല്ല് മാറാന്‍, പല്ലില്‍ എരിക്കിന്‍ പാല്‍ തേയ്ക്കുക.

 

 

 
� Infomagic - All Rights Reserved.