3ജി സേവനങ്ങള്‍ അവസാനിപ്പിക്കുന്നുവെന്ന് എയര്‍ടെല്‍
November 03,2017 | 12:27:26 pm
Share this on

4ജി സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 3ജി സേവനങ്ങള്‍ അവസാനിപ്പിക്കുന്നുവെന്ന് മുന്‍നിര ടെവികോം സേവന ദാതാവായ ഭാരതി എയര്‍ടെല്‍. ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനു കൂടുതല്‍ 4ജി ഉപകരണങ്ങളില്‍ കമ്പനിക്ക് നിക്ഷേപം നടത്തേണ്ടതുണ്ട്, അതുകൊണ്ട് 3ജി സേവനങ്ങള്‍ തുടരുക ബുദ്ധിമുട്ടാണെന്ന് കമ്പനി വ്യക്തമാക്കി. വിപണിയിലെ പുതിയ എതിരാളിയായ റിലയന്‍സ് ജിയോ 4ജി സേവനങ്ങള്‍ മാത്രമാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ഇതും എയര്‍ടെല്ലിന്റെ പുതിയ തീരുമാനത്തിനു കാരണമാണ്. 3 ജിയില്‍ നിക്ഷേപം കുറയ്ക്കുന്നതായും 4 ജി സേവനത്തിനായി നിലവിലെ 2,100 മെഗാഹെര്‍ട്സ് 3ജി സ്പെകട്രം പരിഷ്കരിക്കുമെന്നും എയര്‍ടെല്‍ സി.ഇ.ഒ ഗോപാല്‍ വിറ്റലാണ് വ്യക്തമാക്കിയത്. എന്നാല്‍ 2ജി സേവനങ്ങള്‍ കമ്പനി തുടരും. ഭൂരിപക്ഷം ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന 2ജി സേവനം അവസാനിപ്പിക്കുന്നതിലും എളുപ്പം 3ജിയില്‍ നിന്നു മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES
� Infomagic - All Rights Reserved.