മതം മനുഷ്യനെ ഭിന്നിപ്പിക്കുന്ന മൂര്‍ച്ചയേറിയ ആയുധം, തിരിച്ചറിയാന്‍ വൈകരുതെന്ന് അജു വര്‍ഗീസ്
December 07,2017 | 12:58:02 pm
Share this on

സോഷ്യല്‍ മീഡിയയില്‍ ഏറേ സജീവമായി ഇടപ്പെടുന്ന താരമാണ് അജു വര്‍ഗീസ്. അജുവിന്റെ പല നിലപാടുകളും പലപ്പോഴും വിവാദങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. മതത്തിന്റെ പേരില്‍ പരസ്പ്പരം തല്ലുണ്ടാക്കുന്നതിനെതിരെ അജുവിന്റെ പുതിയ ഫേസ് ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായിരിക്കുകയാണ്.

പറയേണ്ട എന്ന് കരുതിയതാണ് പക്ഷേ സത്യം ആണെന്ന് തോന്നിയാല്‍ കൂടെ നില്‍ക്കും എന്ന വിശ്വാസത്തോടെ എന്ന ആമുഖത്തോടെയാണ് അജുവിന്റെ കുറിപ്പ് ആരംഭിക്കുന്നത്. നമ്മുടെ പൂര്‍വീകന്മാരെ തമ്മില്‍ തെറ്റിക്കാന്‍ ഉപയോഗിച്ച മാര്‍ഗം ഇന്നും പലരും നമ്മളിലും ഉപയോഗിക്കുന്നു. ഭിന്നിപ്പിച്ച്‌ ഭരിക്കുന്നതിനായിരുന്നു അത്. അതിനവര്‍ അന്നും ഇന്നും കണ്ടെത്തിയ മൂര്‍ച്ചയുള്ള ആയുധം മതമാണെന്നും അജു വര്‍ഗീസില്‍ തന്റെ പോസ്റ്റില്‍ കുറിച്ചു.

നമ്മള്‍ ഇക്കാര്യങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നുണ്ടെങ്കില്‍ സ്കൂളില്‍ നിന്ന് പഠിച്ച ബാലപാഠങ്ങള്‍ മാത്രം ഓര്‍ത്താല്‍ മതിയെന്നും അജു വര്‍ഗീസ് പറയുന്നു. തന്നെ തെറിവിളിക്കുന്നതിന് മുമ്ബ് ഒരുവട്ടം കൂടി വായിക്കൂ എന്ന മുന്നറിയിപ്പും പോസ്റ്റില്‍ അജു നല്‍കുന്നു.

പറയേണ്ട എന്ന് കരുതിയതാ, പക്ഷെ സത്യം ആണെന്ന് തോന്നിയാൽ കൂടെ നിൽക്കും എന്ന വിശ്വാസത്തോടെ... നമ്മുടെ പൂർവികന്മാരെ തമ്മിൽ ത...

Posted by Aju Varghese on Wednesday, December 6, 2017

RELATED STORIES
� Infomagic - All Rights Reserved.