ചരിത്രമെഴുതി ആകാശ്, ട്വിന്റി-20യിൽ ഒരു റൺ പോലും വഴങ്ങാതെ പത്ത് വിക്കറ്റ്
November 09,2017 | 08:51:02 pm
Share this on

ജയ്‌പൂർ: ഇന്ത്യൻ ക്രിക്കറ്റിൽ ആകാശ് ചൗധരിയെന്ന് പതിനഞ്ചുകാരനാണ് ഇപ്പോൾ ചർച്ച വിഷയം. ട്വന്റി-20യിൽ ഒരൊറ്റ റൺ പോലും നൽകാതെ പത്ത് വിക്കറ്റും നേടിയാണ് ആകാശ് ക്രിക്കറ്റിൽ ചരിത്രം രചിച്ചത്. രാജസ്ഥാനിലെ ആഭ്യന്തര ട്വന്റി-20യിലാണ് ഈ ഇടങ്കയ്യൻ മീഡിയം പേസറുടെ മിന്നുന്ന പ്രകടനം. ആകാശിന്റെ പ്രകടനത്തിൽ ഒരു ഹാട്രിക്കും ഉൾപ്പെടുന്നു.

ബാവർ സിംഗ് സ്‌മാരക ക്രിക്കറ്റ് ടൂർണമെന്റിൽ പേൾ അക്കാമിക്കെതിരെ ദിശ ക്രിക്കറ്റ് അക്കാദമിക്ക് വേണ്ടിയായിരുന്നു ആകാശിന്റെ പ്രകടനം. 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പേൾ അക്കാദമി ആകാശിന്റെ മികച്ച പ്രകടനത്തിന്റെ മുമ്പിൽ 36 റൺസിന് പുറത്തായി.

ആദ്യ മൂന്നു ഓവറുകളിൽ രണ്ടു വീതം വിക്കറ്റ് വീഴ്‌ത്തിയ ആകാശ് നാലാം ഓവറിൽ നാല് വിക്കറ്റെടുത്ത് അപൂർവ നേട്ടത്തിലെത്തി. നാലാം ഓവറിലെ അവസാന മൂന്ന് പന്തിലായിരുന്നു ഹാട്രിക് പിറന്നത്. സഹീർ ഖാന്റെ ആരാധകനായ ആകാശിന്റെ സ്വപ്‌നം ഇന്ത്യക്ക് വേണ്ടി കളിക്കുയെന്നതാണ്.

RELATED STORIES
� Infomagic - All Rights Reserved.