ക്ലാസിക് ലുക്കുമായി ടിവിഎസ് ജൂപ്പിറ്റര്‍
August 08,2017 | 03:10:30 pm

ഗീയര്‍ലെസ് സ്കൂട്ടറായ ടിവിഎസ് ജൂപ്പിറ്ററിന്റെ ക്ലാസിക് വകഭേദം വിപണിയിലെത്തി. പഴയ കാല സ്കൂട്ടറുകളുടെ സ്റ്റൈലിങ്ങാണ് ജൂപ്പിറ്റര്‍ ക്ലാസിക് എഡിഷന്. എക്സ്‍ഷോറൂം വില 55,266 രൂപ.
സണ്‍ലിറ്റ് ഐവറി ബോഡി നിറമാണ് ക്ലാസിക് എഡിഷന്. വൃത്താകൃതിയിലുള്ള ക്രോം റിയര്‍ വ്യൂ മിററുകള്‍ , വിന്‍ഡ് ഷീല്‍ഡ് , ക്ലാസിക് എഡിഷന്‍ ഗ്രാഫിക്സ്, ക്രോം ബാക്ക് റെസ്റ്റ്, ഡ്യുവല്‍ ടോണ്‍ സീറ്റ് ,യുഎസ്ബി മൊബൈല്‍ ചാര്‍ജര്‍ എന്നിവയാണ് മറ്റ് പ്രത്യേകതള്‍ . എന്‍ജിനടക്കമുള്ള മറ്റ് ഘടകങ്ങള്‍ക്ക് മാറ്റമില്ല. ഗീയര്‍ലെസ് സ്കൂട്ടറിന്റെ 110 സിസി , സിംഗിള്‍ സിലിണ്ടര്‍ , ഫോര്‍ സ്ട്രോക്ക് എന്‍ജിന് 7.9 ബിഎച്ച്‌പി- എട്ട് എന്‍എം ആണ് ശേഷി. ലീറ്ററിന് 62 കിമീ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു.

RELATED STORIES
� Infomagic - All Rights Reserved.