വീട്ടിലെ അമരക്കൃഷി
December 02,2017 | 10:46:57 am
Share this on

വീട്ടുമുറ്റത്തൊരു അമരപ്പന്തല്‍ ഒരുക്കിയാല്‍ എല്ലാദിവസവും കാശുമുടക്കാതെ കറിവെക്കാന്‍ കായ്‌കള്‍ ലഭിക്കും. ഒരിക്കല്‍ നട്ടുവളര്‍ത്തിയാല്‍ ദീര്‍ഘനാളേക്ക്‌ വിളവുലഭിക്കും. പോഷക സമൃദ്ധമായ അമരപ്പയറില്‍ പ്രോട്ടീനും വൈറ്റമിന്‍സും നാരുകളും ധാരാളമുണ്ട്‌. ദഹനത്തിനും ശോധനയ്‌ക്കും ഇത്‌ വളരെ അധികംസഹായിക്കുന്നു. കേരളത്തില്‍ മുമ്പ്‌ അമര ധാരാളം കൃഷി ചെയ്‌തിരുന്നെങ്കിലും ഇന്ന്‌ വിരളമായേ കാണാനുള്ളൂ. വാര്‍ഷികവിളയായാണ്‌അമര കൃഷി ചെയ്യാറുള്ളത്‌. വള്ളി വീശിപ്പടരുന്ന ഇതിന്‍റെ തണ്ട്‌ ഉരുണ്ടതും ഇലകള്‍ മൂന്നു പത്രങ്ങള്‍ വീതം അടങ്ങിയതുമാണ്‌. പൂങ്കുലകള്‍ ഇലകളുടെ കക്ഷങ്ങളിലായാണ്‌ കാണപ്പെടുന്നത്‌. പൂക്കള്‍ വെളുത്തതോ പാടലവര്‍ണത്തോടുകൂടിയതോ ആണ്‌. പരന്ന കായ്‌കള്‍ക്ക്‌ 610 സെ.മീ. നീളം വരും.തോടിനുള്ളില്‍ 46 വിത്തുകള്‍ കാണാം. കായുടെ പാര്‍ശ്വഭാഗങ്ങളിലുള്ള നിരവധിഗ്രന്ഥികളില്‍നിന്നും ദുര്‍ഗന്ധമുള്ള ഒരുതരം എണ്ണ ഊറിവരുന്നു. അമരയില്‍ സ്വയം പരാഗണമാണ്‌ കാണുന്നത്‌. സമുദ്രനിരപ്പില്‍നിന്നും 1,800 മീ. വരെ ഉയരമുള്ള സ്ഥലങ്ങളില്‍ അമരക്കൃഷി ചെയ്യാവുന്നതാണ്‌. അമരക്കായ്‌ മാംസ്യപ്രധാനമായ ഒരു ഭക്ഷ്യവസ്‌തുവാണ്‌.

RELATED STORIES
� Infomagic - All Rights Reserved.