ചക്കയില്‍ വിപ്ലവം സൃഷ്ടിച്ച് അന്നാ ഫുഡ് പ്രോഡക്ട്‌സ്
April 18,2017 | 02:45:48 pm
Share this on

ലോകത്തെ ഏറ്റവും വലിയ കായ് ഫലമായ ചക്കയില്‍നിന്നു ഐസ്‌ക്രീമുണ്ടാക്കി വിപണിയിലെത്തിച്ച കേരളത്തിലെ ആദ്യ സ്ഥാപനമാണ് വയനാട് മീനങ്ങാടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അന്ന ഫുഡ് പ്രൊഡക്ട്‌സ്. കേരളത്തിന്റെ ഭക്ഷ്യോത്പന്ന നിര്‍മ്മാണ മേഖലയിലെ പ്രധാന സാന്നിധ്യമായ അന്ന ഫുഡ് പ്രൊഡക്ട്സിന്റെ വിശേഷങ്ങളിലേക്ക്.

വയനാട് മീനങ്ങാടി കേന്ദ്രമാക്കി 2004-ലാണ് അന്ന ഫുഡ് പ്രൊഡക്ട്‌സ് പ്രവര്‍ത്തനമാരംഭിച്ചത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ നിര്‍മ്മാണ യൂണിറ്റും അതിനൂതനമായ മെഷിനറീസുമാണ് ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി കമ്പനി ഉപയോഗിക്കുന്നത്. കമ്പനിയുടെ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന ചക്ക ഐസ്‌ക്രീം 2013-ലായിരുന്നു വിപണിയില്‍ പരിചയപ്പെടുത്തിയത്. ചക്കപ്പഴത്തിനു പുറമേ കൈതച്ചക്ക, മാങ്ങാ, ഏത്തപ്പഴം, സപ്പോര്‍ട്ട, പപ്പായ, ഇളനീര്‍ എന്നിവയില്‍ നിന്നും ഇവര്‍ ഐസ്ക്രീം ഉത്പാദിപ്പിക്കുന്നുണ്ട്. ഫിസി എന്ന ബ്രാന്‍ഡ് നെയിമോടെ വിപണിയിലെത്തുന്ന ഈ ഉത്പന്നങ്ങള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. അന്നാസ് എന്ന ബ്രാന്‍ഡ് നെയിമിലാണ് നോണ്‍ ഫ്രോസന്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്.

അന്നയുടെ രുചിവൈവിധ്യങ്ങള്‍

ചക്കയുടെ മൂല്യ വര്‍ധിത ഉത്പന്നങ്ങളാണ് അന്ന ഫുഡ് പ്രൊഡക്ട്സ് പ്രധാനമായും വിപണിയിലെത്തിക്കുന്നത്. അച്ചാര്‍, സ്‌ക്വാഷ്, അപ്പെറ്റൈസര്‍, ജാഫീ പൗഡര്‍, ജാക്ഫ്രൂട്ട് ക്രിസ്പ്സ്, ഡ്രൈ ജാക്ക് ജാം, പുട്ടുപൊടി, അവിലോസ്, ചമ്മന്തിപ്പൊടി, ദാഹശമിനി, മുറുക്ക് എന്നിവയാണ് ചക്കയില്‍ നിന്നുണ്ടാക്കുന്ന പ്രധാന ഉത്പന്നങ്ങള്‍. ഇവ കൂടാതെ 100 - ഓളം വ്യത്യസ്ത ഫ്ളേവറുകളിലുള്ള ഐസ്‌ക്രീമുകളും അന്ന ഫുഡ് പ്രൊഡക്ട്സിന്റേതായി വിപണിയിലെത്തുന്നുണ്ട്.

പ്രത്യേകതകള്‍
മറ്റു കമ്പനികളുടെ ഉത്പന്നങ്ങളില്‍നിന്നു തികച്ചും വ്യത്യസ്തമായ രുചിഭേതങ്ങളോടെയാണ് അന്ന ഫുഡ് പ്രൊഡക്ട്സിന്റെ ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നത്. ഫിസ് ബ്രാന്‍ഡില്‍ വിപണിയിലെത്തുന്ന ഈ ഉത്പന്നങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണുള്ളത്.ജാക്ഫ്രൂട്ട് മിക്സ്ചര്‍, അപ്പെറ്റൈസര്‍, ജാഫീ പൗഡര്‍ എന്നിങ്ങനെ പലതരം ഉത്പന്നങ്ങള്‍ അന്ന ഫുഡ് പ്രൊഡക്ട്സിന് മാത്രമായുണ്ട്.

RELATED STORIES
� Infomagic - All Rights Reserved.