അരവിന്ദ് കെജ്രിവാളിന്‍റെ കാര്‍ മോഷണം പോയി
October 12,2017 | 07:06:20 pm
Share this on

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാര്‍ മോഷണം പോയി. ഡല്‍ഹി സെക്രട്ടറിയേറ്റില്‍ നിര്‍ത്തിയതിട്ടിരുന്ന നീല വാഗണ്‍ ആര്‍ കാറാണ് കാണാതായത്.

‌കഴിഞ്ഞ ഏതാനും നാളുകളായി ആം ആദ്മി പാര്‍ട്ടിയുടെ മാധ്യമ കോര്‍ഡിനേറ്റര്‍ വന്ദന സിംഗ് കാര്‍ ഉപയോഗിക്കുന്നത്. കാര്‍ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ സിംഗ് ഐ.പി എസ്റ്റേറ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഉന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കാര്‍ കാണാതായത്.

മുഖ്യമന്ത്രിയായതിന് ശേഷം ആഡംബരം ഒഴിവാക്കുന്നതിന് വേണ്ടിയാണ് കെജ്രിവാള്‍ ഈ കാര്‍ ഉപയോഗിച്ചിരുന്നത്. ദേശീയ മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ നിരവധി തവണ കാര്‍ ഇടംപിടിച്ചിരുന്നു.

RELATED STORIES
� Infomagic - All Rights Reserved.