നിരത്തിലെത്തും മുമ്പ് ആഡംബര കാര്‍ സ്വന്തമാക്കി അര്‍ജുന്‍ കപൂര്‍
August 08,2017 | 03:56:48 pm

പുതിയ ചിത്രം മുബാരകന്‍ ബോക്സോഫീസില്‍ തകര്‍പ്പന്‍ വിജയം കൊയ്ത പിന്നാലെ ആഡംബര എസ്യു വിയായ മസെരാട്ടി ലെവന്‍റെ സ്വന്തമാക്കിയ സന്തോഷത്തിലാണ് അര്‍ജുന്‍ കപൂര്‍. ഔദ്യോഗികമായി നിരത്തിലെത്തും എസ്യുവി സ്വന്തമാക്കിയ ആദ്യ ബോളിവുഡ് താരമെന്ന പേരും യുവതാരം അര്‍ജുന്‍ കപൂറിന് സ്വന്തമായിരിക്കുകയാണ്.

ഫിയറ്റ് ക്രൈസ്ലര്‍ ഓട്ടമൊബീല്‍സിന്റെ ഉടമസ്ഥതയിലുള്ള വാഹനിര്‍മ്മാതാക്കളാണ് മസെരാട്ടി. മികവുറ്റ ഇറ്റാലിയന്‍ രൂപകല്‍പ്പനയാണ് മസെരൊട്ടിയുടെ ആഡംബര എസ്യുവി ലെവന്റെയെ വേറിട്ടതാക്കുന്നത്. കൂപ്പെയുടെ സ്ഥലസൗകര്യത്തിനൊപ്പം എസ് യു വികളുടെ ഏറോഡൈനാമിക് കാര്യക്ഷമതയും സമന്വയിപ്പിച്ച രൂപമാണ് മസെരാട്ടിയുടെത്.സ്റ്റോപ് ആന്‍ഡ് ഗോ ഫംക്ഷന്‍ സഹിതം അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ഫോര്‍വേഡ് കൊളിഷന്‍ വാണിങ്, ബ്രേക്ക് അസിസ്റ്റ് സിസ്റ്റം, ലെയന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, സൌണ്ട് വിഡിയോ ക്യാമറ, പുത്തന്‍ റോട്ടറി കണ്‍ട്രോള്‍ സഹിതം 8.4 ഇഞ്ച് ടച് സ്ക്രീന്‍ ഡിസ്പ്ലേ എന്നിവയൊക്കെ ലെവന്റെയില്‍ മസെരാട്ടി സജ്ജീകരിച്ചിട്ടുണ്ട്. 1.65 കോടി രൂപയാണ് ലെവന്റെയുടെ ഏകദേശ എക്സ് ഷോറൂം വില.

RELATED STORIES
� Infomagic - All Rights Reserved.