ബഡായി ബംഗ്ലാവ് താരം ആര്യ ഇനി ബിസിനെസ്സ് സംരംഭക
December 02,2017 | 03:48:14 pm
Share this on

ബഡായി ബംഗ്ലാവ് താരം ആര്യ ഇനി ബിസിനെസ്സ് രംഗത്തേക്ക്.സിനിമയ്ക്ക് പുറമെ ബിസിനസിലും മലയാളി താരങ്ങൾ കൈകടത്താറുണ്ട്. നടിമാരിൽ പലരും വസ്ത്രമേഖലയായിരിക്കും തിരഞ്ഞെടുക്കുക. കാവ്യ, പൂർണിമ, സരിത ജയസൂര്യ ഇവരെല്ലാം ഈ മേഖലയില് വിജയം നേടികഴിഞ്ഞു. ഇവർക്ക് പിന്നാലെ നടിയും അവതാരകയുമായ ആര്യയും വസ്ത്ര വിപണനരംഗത്തേയ്ക്ക് കടന്നിരിക്കുന്നു. അരോയ എന്നാണ് ആര്യ തുടങ്ങുന്ന സംരംഭത്തിന്റെ പേര്. കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സ്വന്തമായൊരു സംരംഭമെന്നും കുടുംബാംഗങ്ങളുടെ കൂടി സഹായം കൊണ്ടാണ് ഈ സ്വപ്നം സഫലമായതെന്നും ആര്യ പറയുന്നു. രശ്മി വരുണും വരുൺ സോമരാജനുമാണ് ആര്യയുടെ ബിസിനസ് പങ്കാളികൾ. അടുത്ത വർഷം ജനുവരിയിൽ തിരുവനന്തപുരത്താണ് ആര്യയുടെ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.

So Finally!! Revealing the official logo of our most awaited business... A dream... Here it is... "Aroya-by Arya" a...

Posted by Resmi Varun on Friday, December 1, 2017

RELATED STORIES
� Infomagic - All Rights Reserved.