ഫൈസല്‍ വധക്കേസ് പ്രതിയുടെ കൊലപാതകം: യുവതി അറസ്റ്റില്‍
September 14,2017 | 07:03:57 pm
Share this on

തിരൂര്‍: തിരൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനും ഫൈസല്‍ വധക്കേസ് പ്രതിയുമായ വിബിന്‍ കൊല്ലപ്പെട്ട കേസില്‍ യുവതി അറസ്റ്റില്‍. കേസിലെ ഒന്നാം പ്രതിയും എടപ്പാള്‍ വട്ടംകുളം സ്വദേശിയുമായ ലത്തീഫിന്‍റെ ഭാര്യ ഷാഹിദയാണ് അറസ്റ്റിലായത്. കൊലനടക്കുമെന്ന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. അതേസമയം നിരപരാധികളെ പോലീസ് വേട്ടയാടുന്നുവെന്ന് ആരോപിച്ച് എസ്ഡിപിഐ തിരൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

വിബിനെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് ലത്തീഫ് അടക്കമുള്ള പ്രതികള്‍ വീട്ടില്‍ വെച്ച് ഗൂഢാലോചന നടത്തുന്ന വിവരം അറിഞ്ഞിട്ടും ഷാഹിദ മറച്ചുവെച്ചുവെന്നാണ് പോലീസ് പറയുന്നത്. വിബിന് നേരെ മൂന്നു തവണ വധശ്രമം നടത്തിയ സംഘം താമസിച്ചതും എടപ്പാളിലെ ഇവരുടെ വീട്ടിലായിരുന്നുവെന്നും പോലീസ് പറയുന്നു. ബുധനാഴ്ച രാത്രിയാണ് ഷാഹിദയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തത്.

ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നിരപരാധികളെ പോലീസ് വേട്ടയാടുകയാണെന്ന് ആരോപിച്ച് തിരൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി. നേരത്തേ കസ്റ്റഡിയില്‍ എടുത്ത ശേഷം വിട്ടയച്ച ഷാഹിദയെ വീണ്ടും അറസ്റ്റ് ചെയ്തത് ആര്‍എസ്എസ്സ് താല്‍പര്യം വെച്ചാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് പി.അബ്ദുല്‍മജീദ് ഫൈസി ആരോപിച്ചു. വിബിന്‍ വധക്കേസില്‍ അഞ്ച് പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്.

RELATED STORIES
� Infomagic - All Rights Reserved.