ചീരയില കൊണ്ട് കൃത്രിമ ധമനികള്‍
April 20,2017 | 10:58:36 am
Share this on

പോഷകസമ്പന്നമാണ് ചീര. വൈറ്റമിനുകളും, മഗ്‌നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും നിറഞ്ഞിരിക്കുന്ന ഇലക്കറിയാണ് ചീര. പുതിയ ഗവേഷണവിവരങ്ങള്‍ അനുസരിച്ച് മനുഷ്യന് ദീര്‍ഘായുസ്സ് നല്‍കാന്‍ ചീരയ്ക്ക് മറ്റു കഴിവുകളുമുണ്ട്. കൃത്രിമ ധമനികള്‍ ഉണ്ടാക്കാന്‍ ചീര നല്ലതാണെന്നാണ് അവര്‍ പറയുന്നത്.

ചീരയിലകളെ സെല്ലുലോസ് ഉപയോഗിച്ച് റ്റിയൂബുകള്‍ ആക്കി മാറ്റി രക്തധമനികളുടെ പതിപ്പ് സൃഷ്ടിച്ച് അതിലൂടെ പോഷകങ്ങള്‍ എത്തിക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. സസ്യകോശങ്ങള്‍ നീക്കം ചെയ്തു കഴിഞ്ഞാന്‍ ലഭിക്കുന്നത് ഒന്നാന്തരം പ്രകൃതിദത്തമായ റ്റിയൂബുകള്‍ തന്നെ. രോഗങ്ങള്‍ക്കും ഗുരുതരമായ മുറിവുകള്‍ക്കും ചികിത്സ തേടിയെത്തുന്നവരില്‍ കൃത്രിമകോശങ്ങളോ എല്ലുകളോ വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ നേരിടുന്ന പ്രധാനപ്രശ്‌നം ഓക്‌സിജന്‍, പോഷകങ്ങള്‍, മോളിക്യൂളുകള്‍ എന്നിവ ഹൃദയധമനികളിലൂടെയും ഞരമ്പുകളിലൂടെയും എങ്ങിനെ സൂക്ഷ്മമായ രീതീയില്‍ കടത്തി വിടുമെന്നതാണ്.

ചീരയിലയിലെ ഞരമ്പുകള്‍ മനുഷ്യഹൃദയത്തിലെ ധമനികളും ഞരമ്പുകളും പോലെയാണ്. അതില്‍ നിന്നും സസ്യകോശങ്ങള്‍ നീക്കം ചെയ്തു കഴിഞ്ഞാല്‍ ബാക്കിയാകുന്നത് നമുക്ക് ആവശ്യമുള്ള ഘടനയിലുള്ള രക്തവാഹിനിക്കുഴലുകളാണ്, ഗവേഷണത്തില്‍ പങ്കെടുക്കുന്ന ശാസ്ത്രജ്ഞനായ ജോഷ്വാ റോബര്‍ട്ട് ഗെര്‍ഷ്‌ലാക്ക് പറയുന്നു.

ചീരയിലയുടെ ധമനീഘടനയിലൂടെ മനുഷ്യന്‍റെ രക്തകോശങ്ങള്‍ക്ക് സമാനമായ ദ്രവങ്ങളും സൂക്ഷ്മവസ്തുക്കളും കടത്തി വിട്ടു നോക്കിയപ്പോള്‍ കൃത്രിമഹൃദയപേശികള്‍ ഉണ്ടാക്കുന്നതിന് ചീരയില ഉപയോഗിക്കാമെന്നതിനുള്ള കൂടുതല്‍ ഉറപ്പുള്ള ഫലങ്ങള്‍ ലഭിച്ചു. സമീപഭാവിയില്‍ തന്നെ കൃത്രിമമായ അവയവങ്ങളും ശരീരഭാഗങ്ങളും ഇങ്ങനെ നിര്‍മ്മിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

RELATED STORIES
� Infomagic - All Rights Reserved.