മലപ്പുറത്തെ പോലീസുകാര്‍ കൗണ്‍സിലീംഗിലൂടെ നടത്തിയ അസം- ബംഗാളി കല്ല്യാണം...
December 03,2017 | 10:35:49 am
Share this on

മ​ല​പ്പു​റം: ബം​ഗാ​ളി യു​വാ​വി​ന്​ അ​സം​കാ​രി മ​ണ​വാ​ട്ടി. നി​ക്കാ​ഹി​ന്​ വേ​ദി​യാ​യ​ത്​ മ​ല​പ്പു​റം പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ടാ​ണ്​ സ്​​റ്റേ​ഷ​ൻ അ​ങ്ക​ണ​ത്തി​ൽ അ​പൂ​ർ​വ വി​വാ​ഹ​ച​ട​ങ്ങ്​ അ​ര​ങ്ങേ​റി​യ​ത്. സൗ​ക​ര്യ​മൊ​രു​ക്കി​യ​താ​ക​ട്ടെ എ​സ്.​ഐ​യും പൊ​ലീ​സു​കാ​രും.

വ​ര​​​ന്‍റെ​യും വ​ധു​വി​​ന്‍റെയും ബ​ന്ധു​ക്ക​ൾ ദീ​ർ​ഘ​കാ​ല​മാ​യി ജി​ല്ല​യി​ലാ​ണ്​ സ്ഥി​ര​താ​മ​സം. ബം​ഗാ​ളി യു​വാ​വി​ന്‍റെ കു​ടും​ബം മ​ല​പ്പു​റ​ത്തും അ​സം യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ കോ​ട്ട​ക്ക​ലി​ലു​മാ​ണ്​​. യു​വ​തി​യും യു​വാ​വും വ​ർ​ഷ​​ങ്ങ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ബം​ഗാ​ളി യു​വാ​വി​​ന്‍റെ ജ്യേ​ഷ്​​ഠ​ന്‍റെ ഭാ​ര്യ​യു​ടെ അ​നു​ജ​ത്തി​യാ​ണ്​ അ​സം യു​വ​തി. ഇ​വ​ർ ത​മ്മി​ലു​ള്ള അ​ടു​പ്പ​ത്തെ​ക്കു​റി​ച്ച്​ ഇ​രു​കു​ടും​ബ​ങ്ങ​ൾ​ക്കും അ​റി​വു​ണ്ടാ​യി​രു​ന്നു.
ബം​ഗാ​ളി യു​വാ​വ്​ വി​വാ​ഹ​ത്തി​ന്​ താ​ൽ​പ​ര്യ​ക്കു​റ​വ്​ പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​യാ​ണ്​ വി​ഷ​യം പൊ​ലീ​സി​ന്​ മു​ന്നി​ലെ​ത്തി​യ​ത്. യു​വാ​വി​​ന്‍റെ ജ്യേ​ഷ്​​ഠ​ൻ ത​ന്നെ​യാ​ണ്​ എ​സ്.​ഐയു​ടെ സ​ഹാ​യം തേ​ടി​യ​ത്. ജ്യേ​ഷ്​​ഠ​നെ​ക്കൊ​ണ്ട്​ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക്​ യു​വാ​വി​നെ വി​ളി​പ്പി​ച്ചു. തു​ട​ർ​ന്ന്,​ അ​വി​ടെ​നി​ന്ന്​ മ​ഫ്​​തി​യി​ലു​ള്ള പൊ​ലീ​സ്​ ഇ​​യാ​ളെ സ്​​റ്റേ​ഷ​നിേ​ല​ക്ക്​ അ​നു​ന​യി​പ്പി​ച്ച്​ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ അ​സ​മി യു​വ​തി​യെ​യും ബ​ന്ധു​ക്ക​ളെ​യും വി​ളി​പ്പി​ച്ചു. ഇ​രു​വ​ർ​ക്കും മ​ണി​ക്കൂ​റു​ക​ളോ​ളം കൗ​ൺ​സ​ിലി​ങ്​ ന​ൽ​കി. ബം​ഗാ​ളി യു​വാ​വ്​ ആ​ദ്യം വി​സ​മ്മ​തി​ച്ചെ​ങ്കി​ലും പൊ​ലീ​സും ബ​ന്ധു​ക്ക​ളും നി​ർ​ബ​ന്ധി​ച്ച​തോ​ടെ വ​ഴ​ങ്ങി.വ​ധു​വും വി​വാ​ഹം വൈ​ക​രു​തെ​ന്ന നി​ല​പാ​ട്​ അ​റി​യി​ച്ചു. സ്​​റ്റേ​ഷ​നി​ൽ​ത​ന്നെ നി​ക്കാ​ഹ്​ ന​ട​ത്താ​ൻ ഇ​രു​വ​രും സ​മ്മ​ത​മ​റി​യി​ച്ചു. വ​ധു​വി​​ന്‍റെ പി​താ​വ്​ കേ​ര​ള​ത്തി​ലി​ല്ലാ​ത്ത​തി​നാ​ൽ കോ​ട്ട​ക്ക​ലി​ലു​ള്ള അ​മ്മാ​വ​നെ വി​ളി​ച്ചു​വ​രു​ത്തി. ഇ​ദ്ദേ​ഹ​മാ​ണ്​ വി​വാ​ഹം ചെ​യ്​​ത്​ കൊ​ടു​ത്ത​ത്.വ​ര​നും വ​ധു​വും സ്​​റ്റേ​ഷ​ൻ അ​ങ്ക​ണ​ത്തി​ൽ​ പ​ര​സ്​​പ​രം മാ​ല​യി​ട്ടു. പൊ​ലീ​സു​കാ​ർ ചാ​യ​സ​ൽ​ക്കാ​ര​മൊ​രു​ക്കി. അ​ടു​ത്ത ദി​വ​സം​ത​ന്നെ ഇ​വ​ർ ത​മ്മി​ലു​ള്ള വി​വാ​ഹം പ​ള്ളി​യി​ലോ സ്​​പെ​ഷ​ൽ മാ​ര്യേ​ജ്​ ആ​ക്​​ട്​ പ്ര​കാ​ര​മോ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

RELATED STORIES
� Infomagic - All Rights Reserved.