ഡ്രൈവര്‍മാര്‍ വിവേകമതികളായിരിക്കണം:ആര്‍ടിഒ സാദിഖ് അലി
March 15,2017 | 11:14:48 am
Share this on

കൊച്ചി :ഡ്രൈവര്‍ സീറ്റിലിരിക്കുന്നത് ആരുതന്നെയാലും വാഹനം ഓടിക്കന്ന വേളയില്‍ കേവലം ഡ്രൈവര്‍ മാത്രമാണ്. ഓരോ ജീവനും വിലപ്പെട്ടതാണെന്ന വിവേകം വാഹനം ഓടിക്കുന്നവര്‍ക്ക് ഉണ്ടാകണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ സാദിഖ് അലി.പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ റെനോള്‍ട്ടിന്റെ ചെറുകാറായ ക്വിഡ് ഉടമകളുടെ കുടുംബ സംഗമം 'ക്വിഡ് മഹാമഹം അറ്റ് കൊച്ചി ' കലൂര്‍ റെനെ ഇവന്റ് ഹബ്ബില്‍ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു ആദ്ദേഹം. കുടുംബ സംഗമത്തില്‍ 200-ല്‍ പരം ക്വിഡ് ഉടമകളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. . സംഗമത്തില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ സൈക്ക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോണ്‍ മുഖ്യ അതിഥിയായിരുന്നു. ഗുഡ് പേരന്റിങ്ങിനെക്കുറിച്ചും, കുട്ടികള്‍ സമ്മര്‍ദ്ദരഹിതരായി പരീക്ഷയെ സമീപിക്കേണ്ട രീതിയെക്കുറിച്ചും അദ്ദേഹം ക്ലാസ് എടുത്തു.  ടിവിഎസ് റെനോള്‍ട്ട് കസ്റ്റമര്‍ കെയര്‍ വിഭാഗം മേധാവി ശ്രീമതി ബിനു ആര്‍ പിള്ള, ടിവിഎസ് റീജിയണല്‍ മേധാവി വിഷ്ണു ഗുരുദാസ്, റീജയണല്‍ മാനേജര്‍ മാര്‍ട്ടിന്‍ ജേക്കബ് എന്നിവര്‍ കുടുംബസംഗമത്തിന് നേതൃത്വം നല്‍കി. വില്‍പനാനന്തര സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി മികച്ച ഉപഭോക്തൃബന്ധം നിലനിര്‍ത്തുകയാണ് സംഗമത്തിന്റെ ലക്ഷ്യമെന്ന്, സീനിയര്‍ വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫന്‍ പറഞ്ഞു

RELATED STORIES
� Infomagic - All Rights Reserved.