ബാബ്‌റി മസ്ജിദ് തകര്‍ത്തത് നരസിംഹറാവുവിന്റെ അറിവോടെ, പള്ളി പൊളിക്കുമ്പോള്‍ അദ്ദേഹം പൂജ നടത്തി; കുല്‍ദീപ് നയ്യാര്‍
December 06,2017 | 09:32:51 am
Share this on

ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് തകര്‍പ്പെട്ടത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ അറിവോടെയും മൗനാനുവാദത്തോടെയുമായിരുന്നെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍. ഇന്ത്യന്‍ മതേതരത്വത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച ആ സംഭവത്തിന്റെ 25ാം വാര്‍ഷികത്തിലാണ് കുല്‍ദീപ് നയ്യാറുടെ വെളിപ്പെടുത്തല്‍.

ബാബ്‌റി മസ്ജിദ് തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി തനിക്ക് ഉറപ്പ് നല്‍കിയിരുന്നു. താല്‍ക്കാലികമായി അവിടെ പണിത ക്ഷേത്രം നീക്കുമെന്നും നരസിംഹറാവു ഉറപ്പു നല്‍കി. എന്നാല്‍ റാവുവും ആര്‍എസ്എസ് നിലപാടിനൊപ്പം നിന്നു. പള്ളി പൊളിക്കുമ്പോള്‍ പ്രധാനമന്ത്രി പൂജ നടത്തുകയായിരുന്നു. കെട്ടിടം തകര്‍ന്നതോടെ പൂജ അവസാനിപ്പിക്കുകയും ചെയ്‌തെന്നും കുല്‍ദീപ് നയ്യാര്‍ വെളിപ്പെടുത്തി.

 

RELATED STORIES
� Infomagic - All Rights Reserved.