ബാങ്കുകളെ രക്ഷിക്കാൻ ബാഡ് ബാങ്ക് വരുന്നു
March 17,2017 | 01:37:45 pm
Share this on

കിട്ടാക്കടം കുമിഞ്ഞു കൂടുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിൽ നിന്ന് ബാങ്കുകളെ രക്ഷിച്ചെടുക്കുന്നതിനു ബാഡ് ബാങ്ക് രൂപീകരിക്കുന്നതിന് കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഒരു വർഷം  മുൻപ് ആരംഭിച്ച ആലോചനകൾ പിന്നീട് മന്ദഗതിയിലായെങ്കിലും യു. പിയിലെയും മറ്റു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ പദ്ധതിയുമായി മുന്നോട്ടു പോകാനാണ്  കേന്ദ്ര സർക്കാർ നീക്കം. പബ്ലിക് സെക്ടർ അസറ്റ് റീഹാബിലിറ്റേഷൻ ഏജൻസി എന്ന രീതിയിൽ ഇത്തരം ഒരു സ്ഥാപനം താമസം വിനാ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര ധനമന്ത്രലാലയവും റിസർവ് ബാങ്കും.
ബാങ്കുകളിൽ പ്രത്യേകിച്ച് പൊതു മേഖല ബാങ്കുകളിൽ, കിട്ടാക്കടം വൻ തോതിൽ ഉയർന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സ്ഥാപനത്തെ കുറിച്ച് ആലോചിച്ചു തുടങ്ങിയത്. പൊതു മേഖല ബാങ്കുകളുടെ മാത്രം വായ്പാ കുടിശിക ആറു ലക്ഷം കോടി രൂപയിൽ അധികമാണ്. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ ബാഡ് ബാങ്കിങ് ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്.

പ്രവർത്തനം എങ്ങനെ ?

ബാങ്കുകൾ തങ്ങളുടെ കിട്ടാക്കടം ഒരു നിശ്ചിത ശതമാനം തുക വാങ്ങി പൂർണമായും ബാഡ് ബാങ്കിന് കൈമാറുന്നു. ഉദാഹരണത്തിന് ഒരു ബാങ്കിന് 1000 കോടി രൂപയാണ് കിട്ടാകടമെങ്കിൽ അത് 400 - 500 കോടി കൈപ്പറ്റി ബാഡ് ബാങ്കിന് കൈമാറുന്നു. പിന്നീട് കുടിശിക പിരിച്ചെടുക്കുന്നതിന്റെ മുഴുവൻ ചുമതലയും ബാഡ് ബാങ്കിനാണ്. എത്ര കൂടുതൽ പിരിച്ചെടുക്കുന്നുവോ അത്രയും നേട്ടം ഈ ബാങ്കിനുണ്ടാവുന്നു. ബാങ്കുകളെ സംബന്ധിച്ചിടത്തോളം ആർബിട്രേഷൻ, നോട്ടീസ് നടത്തൽ, കേസുകൾ, ജപ്തി തുടങ്ങിയ സങ്കീർണമായ നൂലാമാലകൾ ഒഴിവാകുന്നു. നിലവിൽ സ്വകാര്യ മേഖലയിൽ ചെറിയ തോതിൽ പ്രവർത്തിക്കുന്ന അസറ്റ് റീ- സ്ട്രാക്റ്ററിങ് സ്ഥാപനങ്ങളുണ്ട്. ഇതിന്റെ വിപുലമായ ഒരു സംവിധാനം പൊതുമേഖലയിൽ വരികയാണ്. ഇത് സംബന്ധിച്ച പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പിലെ ഉജ്വല വിജയം ഇതിനു വേഗം കൂട്ടുമെന്ന് വിദഗ്ദ്ധർ കരുതുന്നു.

RELATED STORIES
� Infomagic - All Rights Reserved.