ഡോമിനാര്‍ 400 ന് പുതിയ പരസ്യവുമായി ബജാജ് വീണ്ടും
October 09,2017 | 02:00:50 pm
Share this on

റോയല്‍ എന്‍ഫീല്‍ഡിനെ കൊച്ചാക്കി കൊണ്ടുള്ള ഡോമിനാറിന്റെ പരസ്യം ശരിക്കും ബജാജിന്റെ പിന്തുണച്ചോ, അതോ പ്രതിസന്ധിയിലാഴ്ത്തിയോ? ഉത്തരമെന്തായാലും ബജാജും ഡോമിനാറും കുപ്രസിദ്ധി നേടി എന്നതില്‍ യാതൊരു സംശവുമില്ല. ബജാജിന് ചൂടന്‍ മറുപടി നല്‍കാന്‍ എന്‍ഫീല്‍ഡ് തയ്യാറായില്ലെങ്കിലും, ആ കര്‍ത്തവ്യം ബുള്ളറ്റ് ആരാധകര്‍ ഏറ്റെടുത്തതും ഇന്റര്‍നെറ്റില്‍ ഹിറ്റായി. ഇത്രയും കൊണ്ട് കാര്യങ്ങള്‍ അവസാനിച്ചോ? ഡോമിനാര്‍ 400 ന് പുതിയ പരസ്യവുമായി ബജാജ് വീണ്ടും എത്തിയിരിക്കുകയാണ്. ഇത്തവണ റോയല്‍ എന്‍ഫീല്‍ഡ് അല്ല എതിരാളി; പകരം തികച്ചു വ്യത്യസ്തനായ മത്സരാര്‍ത്ഥിയാണ് ഡോമിനാറുമായി കൊമ്പ് കോര്‍ക്കുന്നത്.

'Dominar Vs Social media Episode 1: Hyper-performance Vs Hyper tweet' എന്ന വീഡിയോ തലക്കെട്ടോട് കൂടി ബജാജ് കാഴ്ചവെച്ചിരിക്കുന്ന പുതിയ പരസ്യം, 11 ലക്ഷം ജനങ്ങള്‍ ഇതിനകം കണ്ടു കഴിഞ്ഞു. വേഗതയ്ക്ക് പര്യായമായ സോഷ്യല്‍ മീഡിയയ്ക്ക് എതിരെയാണ് ഡോമിനാറിന്റെ ഹൈപ്പര്‍റൈഡിംഗ് ശേഷിയെ ബജാജ് അവതരിപ്പിക്കുന്നത്. ഡോമിനാറിന്റെ ശേഷിയെ ഒരു വീഡിയോയില്‍ മാത്രം ഒതുക്കാന്‍ ബജാജ് തയ്യാറല്ല. അതിനാല്‍ പിന്നാലെ എത്തി ഡോമിനാര്‍ പരസ്യത്തിന്‍ രണ്ടാം ഭാഗവും. ഡോമിനാറിനോടുള്ള പ്രിയം ബജാജിന്റെ പുതിയ പരസ്യങ്ങളോടെ അവസാനിക്കുമെന്ന വിലയിരുത്തലും സമൂഹമാധ്യമങ്ങള്‍ ഉയര്‍ത്തി കഴിഞ്ഞു.

RELATED STORIES
� Infomagic - All Rights Reserved.