പള്‍സറിന്റെ പുത്തന്‍ പതിപ്പുമായി ബജാജ്
November 03,2017 | 12:28:05 pm
Share this on

പള്‍സര്‍ NS200 ന് എബിഎസ് പതിപ്പുമായി ബജാജ്. 1.09 ലക്ഷം രൂപയാണ് ബജാജ് പള്‍സര്‍ NS200 എബിഎസിന്റെ എക്സ്ഷോറൂം വില . പള്‍സര്‍ NS200 എബിഎസിന്റെ ഫ്രണ്ട് വീലിലാണ് സിംഗിള്‍ ചാനല്‍ ആന്റിലോക്ക് ബ്രേക്കിംഗ് ബജാജ് ഒരുക്കിയിരിക്കുന്നത്. കൂടാതെ മികവേറിയ ബ്രേക്കിംഗിന് വേണ്ടിയുള്ള 300 mm ഫ്രണ്ട് ഡിസ്ക്കും മോട്ടോര്‍സൈക്കിളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഷാര്‍പ് ഹെഡ്ലാമ്ബോടെയുള്ള അഗ്രസീവ് ഡിസൈന്‍, മസ്കുലാര്‍ ഫ്യൂവല്‍ ടാങ്ക്, എഞ്ചിന്‍ കൗള്‍, സ്റ്റെപ്‌അപ് സീറ്റുകള്‍, സിഗ്നേച്ചര്‍ പള്‍സര്‍ എല്‍ഇഡി ടെയില്‍ ലാമ്ബ് എന്നിവയാണ് മോട്ടോര്‍സൈക്കിളിലെ സവിശേഷതകള്‍. 199.5 സിസി ലിക്വിഡ്കൂള്‍ഡ്, സിംഗിള്‍സിലിണ്ടര്‍ എഞ്ചിനാണ് ബജാജ് പള്‍സര്‍ NS200 ABS ന്റെ പവര്‍ഹൗസ്. 23.17 bhp കരുത്തും 18.3 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്സാണ് ഒരുങ്ങുന്നത്. വൈല്‍ഡ് റെഡ്, മിറെയ്ജ് വൈറ്റ്, ഗ്രാഫൈറ്റ് ബ്ലാക് എന്നീ മുന്ന് നിറഭേദങ്ങളിലാണ് ബജാജ് പള്‍സര്‍ NS200 എബിഎസ് ലഭ്യമാവുക. ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളിലുമാണ് പുതിയ പള്‍സര്‍ NS200 എബിഎസിനെ ബജാജ് ലഭ്യമാക്കുക. സാവധാനം രാജ്യത്തുടനീളം മോഡലിനെ നല്‍കാനുള്ള നീക്കത്തിലാണ് ബജാജ്.

RELATED STORIES
� Infomagic - All Rights Reserved.