മണിക്കൂറുകള്‍ക്കുള്ളില്‍ മികച്ച പ്രതികരണം നേടി ബാലന്‍ ഫിലിം റെവല്യൂഷന്‍റെ കുത്ത് റാത്തീബ് ഗാനം
September 14,2017 | 02:49:04 pm
Share this on

ബാലന്‍ ഫിലിം റെവല്ല്യൂഷന്റെ കീഴില്‍ അണിയിച്ചൊരുക്കിയ ഹൃസ്വചിത്രം ചിത്രം കുത്ത് റാത്തീബിലെ ആദ്യ ഗാനം മികച്ച പ്രതികരണം നേടുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരങ്ങളാണ് ഗാനം യൂടൂബിലൂടെ കണ്ടത്. ബാലന്‍ ഫിലിം റെവല്ല്യൂഷന്റെ കോര്‍ഡിനേറ്റര്‍ കൂടിയായ സിവിഎന്‍   ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്ത്രീകളെ ലൈഗികമായി മാത്രം കാണുന്ന യുവാക്കളുടെ മനോഭാവത്തെ നര്‍മ രസത്തില്‍ അവതരിപ്പിക്കുന്ന   ഹൃസ്വചിത്രമാണ് കുത്ത് റാത്തീബ്.

ചിത്രത്തിന്റെ സംഗീത സംവീധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ആനന്ദ് മധുസൂധനനാണ്. അജ്മൽ ബിൻ റഹ്മാനിന്‍റെ വരികൾക്ക് ഗാനാലാപനം നടത്തിയിരിക്കുന്നത് അരുണ്‍ ഗോപനും, നൃത്ത സംവിധാനം നടത്തിയിരിക്കുന്നത് അമല്‍ എന്‍പി അമ്പലമേടുമാണ്. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് വിജീഷ് കുട്ടമശ്ശേരിയാണ്. 

സിനിമ രംഗത്തെ തുടക്കകാരെയും വിദ്യാര്‍ഥികളെയും ഉള്‍കൊള്ളിച്ച് കൊണ്ടുള്ള കൂട്ടായ്മയാണ് ബാലന്‍ ഫിലിം റെവല്ല്യൂഷന്‍. സംസ്ഥാനത്തുടനീളവും പുറത്ത്മായി നൂറ്കണക്കിന് അംഗങ്ങള്‍ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചുരുങ്ങിയ സമയങ്ങല്‍ക്കകം നിരവധി   ഹൃസ്വചിത്രങ്ങള്‍ ഈ കൂട്ടായ്മയില്‍ നിന്ന് ഉടലെടുത്തിട്ടുണ്ട്.    മികച്ച ഒരു മുഴുനീള ചിത്രത്തിനായുള്ള മുന്നൊരുക്കത്തില്മാണ് കൂട്ടായ്മ.

RELATED STORIES
� Infomagic - All Rights Reserved.