പഴം പൊരി കോഫി ഹൌസുകളില്‍ നിന്ന് ഔട്ട്‌
September 13,2017 | 08:48:20 pm
Share this on

തിരുവനന്തപുരം: പലരുടെയും ഇഷ്ട വിഭവമായ പഴം പൊരി ഇന്ന് കോഫി ഹൌസുകളില്‍ നിന്ന് ഔട്ട്‌. സഹകരണ സ്ഥാപനമായ കോഫി ഹൌസുകളില്‍ നിന്ന് മാത്രമല്ല, മിക്ക ചായക്കടകളിലും ഇതാണ് സ്ഥിതി. കാരണം മറ്റൊന്നുമല്ല, നേന്ത്രപ്പഴത്തിന്റെ വില ഉയർന്നതിനാൽ നിലവിലെ പഴം പൊരിയുടെ വിലയില്‍  വില്കുന്നത്   നഷ്ടകരമാകുന്നതിനാലാണ്. സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ശാഖകളിൽ നിന്നാണു പ്രധാനമായും പഴംപൊരി പുറത്തായത്.

ജീവനക്കാർക്കു വില കുറച്ചു നൽകുന്നതു നഷ്ടത്തിനിടയാക്കും എന്നതാണ് ഇതിനു കാരണം. ജിഎസ്ടി ഉൾപ്പെടെ പഴം പൊരി ഒന്നിന് 11 രൂപയാണ് നിലവിലെ വില. നേന്ത്രപ്പഴം കിലോയ്ക്കു 40 രൂപയായിരുന്നപ്പോൾ പഴംപൊരി വില 10 രൂപയായിരുന്നു. ഇപ്പോൾ പഴം വില 80 കടന്നതാണു പ്രതിസന്ധിക്കു കാരണം. അതേസമയം, പഴംപൊരി ഒഴിവാക്കിയിട്ടില്ലെന്നും നേന്ത്രപ്പഴം കിട്ടാത്തവന്നപ്പോൾ ചിലയിടങ്ങളിൽ ലഭിക്കാതെ പോയതാണെന്നും ഇന്ത്യൻ കോഫി ഹൗസിന്റെ ഹെഡ് ഓഫിസ് അറിയിക്കുന്നുണ്ട്.

RELATED STORIES
� Infomagic - All Rights Reserved.