ദുബായിലെ സ്കൂള്‍ ബസുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ കുഞ്ഞന്‍ ബാറ്റ് റഡാര്‍
October 12,2017 | 11:06:12 am
Share this on

സ്കൂള്‍ ബസുകളില്‍ സുരക്ഷ ഒരുക്കി കൊണ്ട് കുഞ്ഞന്‍ റഡാറുകള്‍ വരുന്നു. 'ബാറ്റ്' റഡാര്‍ എന്നാണ് ലോകത്തിലെ ഏറ്റവും ചെറിയ ഈ റഡാറിന്‍റെ  പേര്.  റഡാറുകള്‍ ജൈറ്റക്സില്‍ പ്രദര്‍ശിപ്പിച്ചത് ദുബായ് പൊലീസാണ്. സ്കൂള്‍ ബസുകളിലെ സ്റ്റോപ്പ് സൈന്‍ബോര്‍ഡുകളിലാണ് ബാറ്റ് റഡാര്‍ ഘടിപ്പിക്കുക.

കുട്ടികള്‍ക്ക് ഇറങ്ങാനും കയറാനുമായി ബസ് നിര്‍ത്തുമ്ബോള്‍ വശങ്ങളില്‍ക്കൂടി മുന്നറിയിപ്പ് അവഗണിച്ചു കൊണ്ട് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ഈ കുഞ്ഞന്‍ റഡാറിന് സാധിക്കും.

1000 ദിര്‍ഹം പിഴയും പത്തു ബ്ലാക്ക്പോയിന്റുമാണ് ഇത്തരക്കാര്‍ക്കുള്ള ശിക്ഷ. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കു ന്നതിനാണ്  ഈ നടപടി.  സൗരോര്‍ജമുപയോഗിച്ചാണ് റഡാര്‍ പ്രവര്‍ത്തിക്കുക. ബസ് നിര്‍ത്തി സ്റ്റോപ്പ് സൈന്‍ കണ്ടാല്‍ വാഹനങ്ങള്‍ ബസിന്‍റെ അഞ്ചു മീറ്റര്‍ പിന്നിലായി നിര്‍ത്തേണ്ടതാണ്.

അല്ലാത്തപക്ഷം പിഴ ലഭിക്കും. എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ടുമായി സഹകരിച്ചു യു.എ.ഇ. യിലെ എല്ലാ സ്കൂള്‍ ബസുകളിലും റഡാര്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്.  3ജി സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന റഡാര്‍ സ്മാര്‍ട്ട് ഫോണ്‍ വഴി നിയന്ത്രിക്കാനും സാധിക്കും.  സ്കൂള്‍ ബസുകളിലെ സ്റ്റോപ്പ് സൈന്‍ ഉപയോഗിക്കാത്ത ബസ് ഡ്രൈവര്‍മാര്‍ക്കും പിഴ ലഭിക്കും. 500 ദിര്‍ഹമാണ് ഇവര്‍ നല്‍കേണ്ടി വരുക.

RELATED STORIES
� Infomagic - All Rights Reserved.