ബീസ്റ്റ് ഓഫ് ദി ഗ്രീന്‍ ഹെല്‍
August 12,2017 | 03:15:44 pm

മെര്‍സിഡസിന്റെ സൂപ്പര്‍കാര്‍ എഎംജി ജിടിആര്‍ ബീസ്റ്റ് ഓഫ് ദി ഗ്രീന്‍ ഹെല്‍ എന്ന വിശേഷണം സ്വന്തമാക്കിയിരിക്കുകയാണ്. ഈ സൂപ്പര്‍ കാര്‍ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ രചിച്ചത് പുതിയ വേഗ റെക്കോര്‍ഡാണ്. 2:09:853 എന്ന ലാപ് സമയം കുറിച്ച എഎംടി ജിടിആര്‍, ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ വലം വെച്ച ഏറ്റവും വേഗതയേറിയ സ്ട്രീറ്റ് ലീഗല്‍ കാറായി മാറി. FIA യുടെ ഔദ്യോഗിക വക്താക്കളായ എങടഇക യുടെ നേതൃത്വത്തിലാണ് റെക്കോര്‍ഡ് ടെസ്റ്റ് നടന്നത്.2:12:711 ലാപ് സമയം കുറിച്ച ഔഡി R8 V10 പ്ലസാണ് ഇതുവരെ ഈ പട്ടം കയ്യടക്കിയിരുന്നത്.

577 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കും ഏകുന്ന 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോ V8 എന്‍ജിനില്‍ 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഗിയര്‍ബോക്സാണ് വാഹനത്തിനു നല്‍കിയിരിക്കുന്നത്. നിലവില്‍ വില്‍പനയിലുള്ള എഎംജി ജിടി എസിനെക്കാളും കരുത്തേറിയ ജിടിആറില്‍, ആക്ടിവ് എയറോറിയര്‍ വീല്‍ സ്റ്റീയറിംഗും, ഡൗണ്‍ഫോഴ്സ് വര്‍ധിപ്പിക്കുന്നതിനായി വലിയ റിയര്‍ വിംഗും ഇടംപിടിക്കുന്നുണ്ട്. ഓഗസ്റ്റ് 21 ന് വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കും.

 

RELATED STORIES
� Infomagic - All Rights Reserved.