റിമൂവറില്ലാതെ നെയില്‍പോളിഷ് കളയാം
December 05,2017 | 11:06:44 am
Share this on

നെയില്‍പോളിഷ് റിമൂവ് ചെയ്യാനായി നമ്മള്‍ പൊതുവേ ആശ്രയിക്കാറുള്ളത് പോളിഷ് റിമൂവറുകളെയാണ്. എന്നാല്‍ നെയില്‍ പോളിഷിന്റെ അമിത ഉപയോഗം നഖങ്ങള്‍ക്ക് അത്ര നല്ലതല്ല. നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ വരുത്തിവെയ്ക്കാറുണ്ട്. എന്നാല്‍ റിമൂവറില്ലാതെ നെയില്‍ പോളിഷ് നീക്കം ചെയ്യാന്‍ എളുപ്പമാണ്.

ചൂടുവെള്ളത്തില്‍ വിരലുകള്‍ മുക്കി വെച്ച ശേഷം ഒരു ഉണങ്ങിയ തുണി കൊണ്ട് വിരല്‍ അമര്‍ത്തി തുടച്ചാല്‍ നെയില്‍ പോളിഷ് പോകും. അല്ലെങ്കില്‍ നഖത്തിലുള്ള നെയില്‍ പോളിഷിന് മുകളില്‍ കടുത്ത നിറത്തില്‍ ഏതെങ്കിലും നെയില്‍ പോളിഷ് ഇടുക. അപ്പോള്‍ താഴെയുള്ള നെയില്‍ പോളിഷ് മൃദുവാകും. ഇത് ഇട്ട ഉടനെ പഞ്ഞി കൊണ്ട് അമര്‍ത്തി തുടച്ചു കളയാം. ഇതും റിമൂവറില്ലാതെ നെയില്‍പോളിഷ് കളയാന്‍ നല്ലൊരു മാര്‍ഗമാണ്.

ഡിയോഡറന്‍റ്, ബോഡി സ്പ്രേ, ഹെയര്‍ സ്പ്രേ എന്നിവയെല്ലാം നെയില്‍ പോളിഷ് നീക്കാന്‍ ഉപയോഗിക്കാം. പഞ്ഞി ഇവയില്‍ മുക്കി നഖങ്ങള്‍ നല്ലപോലെ തുടച്ചാല്‍ നെയില്‍പോളിഷ് കളയാന്‍ സാധിക്കും. ഇവയൊന്നും തന്നെ വലുതായി ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറില്ല.

 

RELATED STORIES
� Infomagic - All Rights Reserved.