കാന്‍സര്‍ ചികിത്സ ഫലപ്രദമാക്കാന്‍ ബ്ലൂബെറി കഴിക്കാം
January 02,2018 | 10:17:22 am
Share this on

അര്‍ബുദചികിത്സാ വേളയില്‍ ബ്ലൂബെറി കഴിക്കുന്നത് വളരെ ഫലപ്രദമാണെന്ന് പഠനം. അര്‍ബുദചികിത്സയുടെ ഭാഗമായ റേഡിയേഷന്‍ തെറാപ്പിയില്‍ അതിശക്തമായ എക്സ്- ഗാമാ റേകളാണ് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനായി ഉപയോഗിക്കുന്നത്. എന്നാല്‍ കാന്‍സര്‍ കോശങ്ങളോടൊപ്പം ആരോഗ്യമുള്ള കോശങ്ങളും ഇതോടൊപ്പം നശിക്കും.

എന്നാല്‍ റേഡിയോ തെറാപ്പിയെ പ്രതിരോധിക്കാന്‍ ബ്ലൂബെറിക്കാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. റേഡിയോ ആക്ടീവതയെ പ്രതിരോധിക്കുന്ന റെസ്വെട്രോള്‍ എന്ന രാസസംയുക്തം ബ്ലൂബെറിയില്‍ ധാരാളമായടങ്ങിയിരിക്കുന്നതിനാലാണിത്. മിസ്സൗറി സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.

അര്‍ബുദരോഗബാധിതരെ റേഡിയേഷന്‍ തെറാപ്പി മാത്രം നല്‍കുന്നവര്‍, ബ്ലൂബെറി സത്ത് മാത്രം നല്‍കുന്നവര്‍, റേഡിയേഷനും ബ്ലൂബെറി സത്തും ഒരേ സമയം നല്‍കുന്നവര്‍ എന്നിങ്ങനെ മൂന്നു ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു പരീക്ഷണം.

റേഡിയേഷന്‍ ചികിത്സ മാത്രം സ്വീകരിച്ചവരില്‍ 20 ശതമാനം അര്‍ബുദകോശങ്ങള്‍ നശിച്ചപ്പോള്‍ ബ്ലൂബെറി സത്തുമാത്രം കഴിച്ചവരില്‍ ഇത് 25 ശതമാനമായിരുന്നു. എന്നാല്‍ രണ്ടും ഒരു പോലെ സ്വീകരിച്ചവരില്‍ 70 ശതമാനം അര്‍ബുദകോശങ്ങളാണ് നശിച്ചത്! അര്‍ബുദ ചികിത്സാ രംഗത്ത് ഈ കണ്ടെത്തല്‍ മാറ്റങ്ങള്‍ക്കു വഴി തുറന്നിരിക്കുകയാണ്.

RELATED STORIES
� Infomagic - All Rights Reserved.