ആരോഗ്യവും സൗന്ദര്യവും ഒരു പോലെ നിലനിര്‍ത്താന്‍ സൈക്ലിങ്
November 10,2017 | 10:36:23 am
Share this on

ശരീരസൗന്ദര്യം നിലനിര്‍ത്താന്‍ ജാഗ്രത കാട്ടുന്നവരാണ് സ്ത്രീകളും പുരുഷന്മാരുമെല്ലാം. സൗന്ദര്യം കുറഞ്ഞുപോകുമോ എന്ന ഭയത്താല്‍ പല കുറുക്കുവഴികളും പരീക്ഷിക്കുന്നവരാണ് നാം. എന്നാല്‍ ആരോഗ്യവും സൗന്ദര്യവും ഒരു പോലെ നിലനിര്‍ത്താന്‍ സഹായകരമാവുന്ന ഒന്നാണ് സൈക്ലിങ്.

ആഴ്ചയില്‍ രണ്ടോ നാലോ മണിക്കൂര്‍ മാത്രം സൈക്കിള്‍ ചവിട്ടിയാല്‍ തന്നെ ബോഡി ഫിറ്റ് ആക്കി നിലനിര്‍ത്താം എന്നാണ് പ്രശസ്ത സൈക്ലിസ്റ്റുകള്‍ അനുഭവസാക്ഷ്യം പറയുന്നത്.

സൈക്കിള്‍ പെഡലില്‍ ചവിട്ടുമ്പോള്‍ തന്നെ കൈകാലുകളിലെ പ്രധാന മസിലുകളെല്ലാം പ്രവര്‍ത്തിക്കുന്നു.
എല്ല പ്രായത്തിലുള്ളവര്‍ക്കും ഒരു പോലെ ചെയ്യാവുന്ന ഒരു വ്യായാമ മുറ കൂടിയാണ് സൈക്ലിങ്. എല്ലാ ദിവസവും രാവിലെയോ വൈകുന്നേരമോ സൈക്കിള്‍ ചവിട്ടുന്നവരില്‍ ശരീരത്തിന്‍റെ ഫിറ്റ്നസ് ക്രമമായി നില്‍ക്കും.

ഉയര്‍ന്ന തലത്തിലുള്ള ശാരീരികക്ഷമതയോ മികച്ച കായികക്ഷമതയോ സൈക്ലിങിന് ആവശ്യമില്ലെന്നതും ഇതിന്‍റെ പ്രത്യേകതയാണ്. മാത്രമല്ല, സൈക്ലിങ് അഭ്യസിക്കാനും വലിയ പ്രയാസമില്ല.

കാര്‍ഡിയോ വാസ്കുലാര്‍ ക്ഷമത വര്‍ധിപ്പിക്കാനും മാനസിക വിഷാദം പമ്പ കടത്താനും മാനസിക പിരിമുറുക്കങ്ങള്‍ അവസാനിപ്പിക്കാനും ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കാനുമെല്ലാം സൈക്ലിങ് ഏറെ ഗുണകരമാണ്.

RELATED STORIES
� Infomagic - All Rights Reserved.