എരിവില്‍ തിങ്ങുന്ന ആരോഗ്യം
September 13,2017 | 10:48:45 am
Share this on

ആഹാരങ്ങള്‍ക്ക് രുചി നല്‍കുന്നതില്‍ പച്ചമുളകിന് ഒരു വലിയ സ്ഥാനം തന്നെയുണ്ട്. രുചി നല്‍കുന്നതോടൊപ്പം ആരോഗ്യം സംരക്ഷിക്കാനും മുളകിനു കഴിയും.വിറ്റാമിനുകളുടെ കലവറയാണ് പച്ചമുളക്. അതുകൊണ്ടു തന്നെ ഇവന്‍റെ  ആരോഗ്യപരമായ ഗുണങ്ങളും നിരവധിയാണ്.

കലോറി ഒട്ടും അടങ്ങിയിട്ടില്ലാത്ത പച്ചമുളകില്‍ ധാരാളം ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായകരമാണ്. കൂടാതെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തടയാനും ഈ ആന്‍റി ഓക്സിഡന്‍റുകള്‍ സഹായിക്കും. കൂടാതെ പച്ചമുളകില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. ചര്‍മ്മത്തിന്‍റെ ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കനും വിറ്റാമിന്‍ സി സഹായകരമാണ്.

വിറ്റാമിന്‍ സിയും നാരുകളും നിറയെ ഉള്ളതിനാല്‍ പച്ചമുളക് കഴിക്കുന്നത് ദഹനം എളുപ്പമാക്കുകയും ചെയ്യും. ഒപ്പം മുളക് കഴിക്കുമ്പോള്‍ ഉമിനീര്‍ ഉല്‍പ്പാദനം വര്‍ദ്ധിക്കുന്നതും ആഹാരം ശരിയായി ദഹിക്കാന്‍ സഹായിക്കുന്നു. ശരീരത്തിലുള്ള അമിതമായ കൊഴുപ്പ് ഉരുക്കിക്കളയാന്‍ പച്ചമുളക് കഴിക്കുന്നത് ഉത്തമമാണ്. ഇത് വഴി ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. പ്രമേഹരോഗമുള്ളവര്‍ ഭക്ഷണത്തില്‍ പച്ചമുളക് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ശരീരത്തിലെ ഷുഗര്‍ ലെവല്‍ സ്ഥിരമാക്കി നിര്‍ത്താന്‍ ഇത് സഹായിക്കും.

 

RELATED STORIES
� Infomagic - All Rights Reserved.