ഏറെ ഗുണങ്ങളുള്ള പേരക്ക
August 10,2017 | 10:54:01 am

പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ന്‍ സി, ​ഇ​രുമ്പ് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ല്‍ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ന്‍ സി ​ശ​രീ​ര​ത്തി​ല്‍ അ​മി​ത​മാ​യി എത്തുന്ന കാ​ല്‍​സ്യം ആ​ഗി​ര​ണം ചെ​യ്യു​ന്ന​തി​നു പേരയ്ക്ക സ​ഹാ​യ​കമാണ്. അ​തി​നാ​ല്‍ വൃ​ക്ക​യി​ല്‍ ക​ല്ലു​ണ്ടാ​കു​ന്ന​തി​നു​ള​ള സാ​ധ്യ​ത കു​റ​യു​ന്നു.

പേ​ര​യ്ക്ക​യി​ല്‍ ഏ​ത്ത​പ്പ​ഴ​ത്തി​ല്‍ ഉ​ള​ള​തി​നു തു​ല്യ​മാ​യ അ​ള​വി​ല്‍ പൊട്ടാ​സ്യം അ​ട​ങ്ങി​യി​രി​ക്കു​ന്നു. ശ​രീ​ര​ത്തി​ലെ ര​ക്ത​സ​മ്മര്‍​ദം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​നും ഉ​യ​ര്‍​ന്ന ര​ക്ത​സമ്മര്‍​ദം കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം.

പേ​ര​യ്ക്ക​യി​ല്‍ വി​റ്റാ​മി​ന്‍ എ ​സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു ഇത് വി​റ്റാ​മി​ന്‍ എ ​ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം. കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു.

പേ​ര​യ്ക്ക​യി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ന്‍ ഇ ​യു​ടെ ആ​ന്‍​റി ഓ​ക്സി​ഡ​ന്‍​റ് ഗു​ണം ച​ര്‍​മത്തിന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. പേ​ര​യ്ക്ക​യി​ലെ ഫോ​ളേ​റ്റു​ക​ള്‍ സ്ത്രീ​ക​ളു​ടെ പ്ര​ത്യു​ത്പാ​ദ​ന​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്നു.

പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ന്‍ ബി9 ​ഗ​ര്‍​ഭി​ണി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദം.

ഹോ​ര്‍​മോ​ണു​ക​ളു​ടെ ഉ​ത്പാ​ദ​നം, പ്ര​വ​ര്‍​ത്ത​നം എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പേ​ര​യ്ക്ക​യി​ലെ കോ​പ്പ​ര്‍ സ​ഹാ​യി​ക്കു​ന്നു. അ​തി​നാ​ല്‍ തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍​ക്കും സ​ഹാ​യ​കം.

പേ​ര​യ്ക്ക​യി​ലെ മാം​ഗ​നീ​സ് ഞ​ര​മ്പുക​ള്‍​ക്കും പേ​ശി​ക​ള്‍​ക്കും അ​യ​വു ന​ല്കു​ന്നു. സ്ട്ര​സ് കു​റ​യ്ക്കു​ന്നു.

പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ന്‍ ബി 3, ​ബി 6 എ​ന്നി​വ ത​ല​ച്ചോ​റി​ലേ​ക്കു​ള​ള ര​ക്ത​സ​ഞ്ചാ​രം കൂട്ടുന്നു; ത​ല​ച്ചോ​റിന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു.

RELATED STORIES
� Infomagic - All Rights Reserved.