കായത്തിന്‍റെ ഔഷധഗുണങ്ങള്‍
January 01,2018 | 12:07:21 pm
Share this on

അടുക്കളയിലെ ഔഷധമാണ് കായം. ഉദരസംബന്ധിയായ മിക്ക രോഗങ്ങള്‍ക്കും കായം ഉത്തമമായ ഔഷധം കൂടിയാണ്. കായം വാതകഫ വികാരങ്ങളെയും വയര്‍ വീര്‍ക്കുന്നതിനെയും വയറുവേദനയെയും ശമിപ്പിക്കുന്നു. ഔഷധത്തിനുമപ്പുറം പല ഭക്ഷണ പദാര്‍ത്ഥങ്ങളിലും രുചി വര്‍ധിപ്പിക്കാന്‍ കായം ഉപയോഗിക്കുന്നുണ്ട്.

വയറ്റിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും കായം ഔഷധമായി ഉപയോഗിക്കാം.

  • കായം നെയ്യില്‍ വറുത്തുപൊടിച്ച്‌ കാല്‍ഭാഗം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് സൂക്ഷിച്ചുവെച്ചു കുറേശ്ശെ പല പ്രാവശ്യം കൊടുത്താല്‍ വയറ്റിലെ അസുഖങ്ങള്‍ മാറും.
  • ചുക്കുകഷായത്തില്‍ കായം അരച്ചുകലക്കിയ വെള്ളവും ചേര്‍ത്ത് ഒരൗണ്‍സ് വീതം മൂന്നുനേരം സേവിച്ചാല്‍ ചുമ, ഗുല്മന്‍, ബോധക്കേട്, വായുകോപം ഇവ ശമിക്കും.
  • കീടവിഷങ്ങള്‍ ഉള്ളില്‍ച്ചെന്നാല്‍ പേരയുടെ ഇല ചതച്ചു പിഴിഞ്ഞ നീരില്‍ കായം കലക്കി കുടിച്ചാല്‍ വിഷം നിര്‍വീര്യമാകും.
  • എട്ടുകാലി വിഷത്തിന് വെറ്റില, കായം, മഞ്ഞള്‍ ഇവ സമം അരച്ച്‌ പുരട്ടിയാല്‍ മതിയാകും.
  • മുരിങ്ങാത്തൊലി, വെളുത്തുള്ളി, കായം ഇവ സമം അരച്ച്‌ നെഞ്ചില്‍ പുറംപടയിട്ടാല്‍ ചുമയ്ക്ക് ശമനം ഉണ്ടാകും.
  • വേപ്പില നന്നായി അരച്ച്‌ കായം ലയിപ്പിച്ച വെള്ളത്തില്‍ കലക്കി ദിവസവും രണ്ടു പ്രാവശ്യം വെച്ച്‌ മൂന്നുദിവസം 30 മില്ലി വീതം സേവിച്ചാല്‍ ഉദരകൃമി, വിര ഇവയ്ക്ക് ശമനം ലഭിക്കും.
  • കായം എല്ലായ്പ്പോഴും നെയ്യില്‍ വറുത്തുപയോഗിക്കാനാണ് ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നത്. നെയ്യില്‍ വറുത്തു കഴിഞ്ഞാല്‍ കായം ശുദ്ധമാകും.

വളരെ അകലെ നിന്നുതന്നെ പെട്ടെന്നു വേര്‍തിരിച്ചറിയാന്‍ കഴിയുന്ന കായത്തിന്‍റെ അപൂര്‍വമായ ഗന്ധവും രോഗാവസ്ഥയില്‍ അതിന്റെ പ്രയോഗത്താല്‍ ലഭിക്കുന്ന ഫലസിദ്ധിയും നമ്മുടെ ഭക്ഷണങ്ങള്‍ തീന്‍മേശയിലെത്തുമ്പോഴുണ്ടാകുന്ന ആകര്‍ഷണവും എല്ലാം ഇതിന്‍റെ പ്രശസ്തി വര്‍ധിപ്പിക്കുന്നു.

RELATED STORIES
� Infomagic - All Rights Reserved.