ജീവിത സൗകര്യത്തിൽ ഏറ്റവും മികച്ച നഗരം വിയന്ന
March 17,2017 | 01:16:26 pm
Share this on

ലോകത്തെ ഏറ്റവും മികച്ച ജീവിത സാഹചര്യമുള്ള നഗരമായി വിയന്ന സിറ്റിയെ തിരഞ്ഞെടുത്തു. അന്താരാഷ്ട്ര കൺസൾട്ടിങ് സ്ഥാപനമായ മെർസെർ നടത്തിയ പഠനത്തിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. തുടർച്ചയായി എട്ടാം തവണയാണ് വിയന്ന ഈ ബഹുമതി നേടിയത്. സൂറിച്ചിനാണ്‌ രണ്ടാം സ്ഥാനം. ആക്‌ലാൻഡ് , മ്യൂണിച്, ഡ്യൂസൽഡോർഫ്, വൻകൂവർ, ഫ്രാങ്ക്ഫുർട്, ജനീവ, കോപ്പൻഹേഗൻ, ബാസിൽ എന്നീ നഗരങ്ങൾ തൊട്ടടുത്ത സ്ഥാനങ്ങളിൽ നിൽക്കുന്നു.

ഇന്ത്യൻ നഗരങ്ങളിൽ ഹൈദരാബിദിന് 144 ആം സ്ഥാനമുണ്ട്. പൂന [145 ], ബാംഗ്ലൂർ [146 ], ചെന്നൈ [151 ], മുംബൈ [154 ], കൊൽക്കൊത്ത [160 ], ന്യൂ ഡൽഹി [161 ] എന്നിങ്ങനെയാണ് മറ്റു ഇന്ത്യൻ നഗരങ്ങളുടെ സ്ഥാനം. സാമൂഹ്യവും സാമ്പത്തികവുമായ സ്ഥിതി, മെഡിക്കൽ സൗകര്യങ്ങൾ, വിദ്യാഭ്യാസം, അടിസ്ഥന സൗകര്യങ്ങൾ, പൊതു ഗതാഗത സൗകര്യങ്ങൾ, മികച്ച തീയേറ്ററുകൾ, ശുദ്ധ ജലം, വൈദ്യുതി തുടങ്ങിയ നിരവധി ഘടകങ്ങളെ ആസ്പദമാക്കിയായിരുന്നു തിരഞ്ഞെടുപ്പ്.

RELATED STORIES
� Infomagic - All Rights Reserved.