ഭാരത് ഹെവി ഇലക്‌ട്രിക്കല്‍സ് ലിമിറ്റിഡില്‍ എന്‍ജിനീയര്‍ ട്രെയിനി
December 07,2017 | 12:09:27 pm
Share this on

ഭാരത് ഹെവി ഇലക്‌ട്രിക്കല്‍സ് ലിമിറ്റിഡില്‍ (BHEL) എന്‍ജിനിയര്‍ ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. മെക്കാനിക്കല്‍-30, ഇലക്‌ട്രിക്കല്‍-20 എന്നിങ്ങനെയാണ് ഒഴിവ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഗേറ്റ്-2018 അടിസ്ഥാനമാക്കിയാണ് ഇന്‍റര്‍വ്യൂവിന് വിളിക്കുക. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. യോഗ്യത എന്‍ജിനിയറിങ്/ടെക്നോളജി എന്നിവയിലേതെങ്കിലുമൊന്നില്‍ ബിരുദം(ഫുള്‍ടൈം) അല്ലെങ്കില്‍ അഞ്ച്വര്‍ഷ ഇന്‍റഗ്രേറ്റഡ് ബിരുദം അല്ലെങ്കില്‍ ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം. ഉയര്‍ന്ന പ്രായം 27. ബിരുദാനന്തര ബിരുദക്കാര്‍ക്ക് (രണ്ട് വര്‍ഷം) 29. നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി 2018 ഫെബ്രുവരി മൂന്ന്. വിശദവിവരം www.careers.bhel.in ല്‍

ടെക്നീഷ്യന്‍ അപ്രന്‍റീസ്
ബംഗളൂരു ഭാരത് ഹെവി ഇലക്‌ട്രിക്കല്‍സ് ലിമിറ്റിഡിന്‍റെ (BHEL)ഇലക്‌ട്രോണിക്സ് ഡിവിഷനില്‍ ടെക്നീഷ്യന്‍ അപ്രന്‍റീസിന്‍റെ ഒഴിവിലേക്ക് വാക് ഇന്‍ ഇന്‍റര്‍വ്യു നടത്തും. യോഗ്യത ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമ. യോഗ്യരായവര്‍ Bharat Heavy Electricals Limited, Electronics Division, Mysuru Road, Benguluru വില്‍ ഇന്‍റര്‍വ്യുവിന് ഹാജരാകണം. തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ രാവിലെ 9.30 മുതല്‍ പകല്‍ 3.30 വരെയും ശനിയാഴ്ച പകല്‍ 11.30 വരെയുമാണ് ഇന്‍റര്‍വ്യു. ഡിസംബര്‍ 16ആണ് അവസാന ദിവസം.
ഐടിഐക്കാര്‍ക്ക് അവസരം
അമേത്തി (ജഗദീശ്പുര്‍) ഭാരത് ഹെവി ഇലക്‌ട്രിക്കല്‍സ് ലിമിറ്റിഡിന്‍റെ ഇന്‍സുലേറ്റര്‍ പ്ലാന്‍റില്‍ അപ്രന്‍റിസിനെ വേണം. ഫിറ്റര്-03, ടര്‍ണര്-01, ഇലക്‌ട്രിഷ്യന്-04, ഇന്‍സ്ട്രുമെന്‍റ്മെക്കാനിക്-02 എന്നിങ്ങനെ 10 ഒഴിവാണുള്ളത്. ഐടിഐക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായം 18-21. അവസാന തിയതി ഡിസംബര്‍ 16.
മെഡിക്കല്‍  കണ്‍സള്‍ട്ടന്‍റ്സ്
അമേത്തി (ജഗദീശ്പുര്‍) ഭാരത് ഹെവി ഇലക്‌ട്രിക്കല്‍സ് ലിമിറ്റിഡിന്‍റെ ഇന്‍സുലേറ്റര്‍ പ്ലാന്‍റില്‍ പാര്‍ട്ടൈം മെഡിക്കല്‍ കണ്‍സള്‍ട്ടന്‍റിന്‍റെ മൂന്ന് ഒഴിവുണ്ട്. പീഡിയാട്രീഷ്യന്‍-01, ഗൈനക്കോളജി-01, ജിഡിഎംഒ-01 എന്നിങ്ങനെയാണ് ഒഴിവ്. ആദ്യം ഒരുവര്‍ഷത്തേക്കാണ് നിയമനം. യോഗ്യത എംബിബിഎസും ബന്ധപ്പെട്ട വിഷയത്തില്‍ സ്പെഷ്യലൈസേഷനും. ഉയര്‍ന്ന പ്രായം 65. ഇന്‍റര്‍വ്യു ഡിസംബര്‍ 11ന് രാവിലെ ഒമ്പതുമുതല്‍ പകല്‍ 12വരെ Office of Head HR, Admin Building BHEL, IP, Jagdishpur-227817, UP.

RELATED STORIES
� Infomagic - All Rights Reserved.