ബിജെപിക്കും കോണ്‍ഗ്രസിനും ഒരേനയം, കൂട്ടുകെട്ട് ഫലമുണ്ടാക്കില്ല: പിണറായി
January 02,2018 | 01:35:04 pm

കോഴിക്കോട്: ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടുചേരുന്നത് ഉദ്ദേശിച്ച ഫലം ഉണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ ഒരേ നയമാണ് സിപിഎമ്മിന്. നയം നോക്കിയാവണം പിന്തുണയും ബദലും നിശ്ചയിക്കുക. എന്നാല്‍ മതേതരത്വത്തെ സംരക്ഷിക്കാന്‍ വര്‍ഗീയതയെ എതിര്‍ക്കുന്നവരുടെ പൊതുവേദി വേണമെന്നും പിണറായി പറഞ്ഞു.

കോണ്‍ഗ്രസ് നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ തന്നെയാണ് ബിജെപി പിന്തുടരുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിന്റെ മുഖ്യശത്രു ബിജെപിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബിജെപിക്കു ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ബിജെപിക്ക് നേതാക്കന്മാരെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. ശത്രുപക്ഷത്തുള്ളവരെ ക്ഷമാപൂര്‍വം ഇടതുപക്ഷത്തേയ്ക്ക് ആകര്‍ഷിക്കണം. രാഹുല്‍ ഗാന്ധിയുടെ വരവ് കോണ്‍ഗ്രസിന്റെ നയങ്ങളില്‍ മാറ്റമുണ്ടാക്കിയിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.