പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ തീവച്ചു കൊന്നു
November 14,2017 | 09:21:32 pm
Share this on

ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ചതിന് സഹപാഠിയായ യുവതിയെ തീവച്ച് കൊന്നു. ചെന്നൈ ആടംബംക്കം സ്വദേശി എസ്. ഇന്ദുജയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആകാശ് എന്ന യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്ദുജയെ രക്ഷപ്പെടുത്താൻ ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും സാരമായി പൊള്ളലേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശരീരത്തിന്റെ പകുതിയോളം ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്.

ഇന്ദുജയും യുവാവും എൻജിനിയറിംഗ് കോളേജിൽ സഹപാഠികളായിരുന്നു. പ്രണയാഭ്യർത്ഥനയുമായി യുവാവ് പിറകെ കൂടിയെങ്കിലും ഇന്ദുജ നിരസിച്ചു. പിന്മാറാൻ കൂട്ടാക്കാത്ത ഇയാൾ തിങ്കളാഴ്ച രാത്രി ഇന്ദുജയുടെ വീട്ടിലെത്തി അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി അമ്മയോട് പറഞ്ഞു. കുടുംബം ആദ്യം വാതിൽ തുറന്നിരുന്നില്ല. എന്നാൽ സംസാരിച്ചാൽ മാത്രം മതിയെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് അവർ വാതിൽ തുറക്കുകയായിരുന്നു. യുവതിയോട് സംസാരിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടെങ്കിലും വീട്ടുകാർ നിരസിച്ചു. തുടർന്ന് ഇന്ദുജയുടെ മുറിയിൽ ഓടിക്കയറി കൈയിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

RELATED STORIES
� Infomagic - All Rights Reserved.