ഏറെ ഔഷധഗുണങ്ങളുള്ള ബ്രഹ്മി
September 14,2017 | 10:31:57 am
Share this on

വീട്ടുമുറ്റത്തെ കിണറ്റിന്‍ കരയിലും കുളങ്ങളുടേയും പുഴകളുടേയുമെല്ലാം സമീപങ്ങളിലും നന്നായി നീര്‍വാഴ്ചയുള്ള പ്രദേശങ്ങളിലും സമൃദ്ധമായി വളരുന്ന ഒരു ചെടിയാണ് ബ്രഹ്മി. പണ്ടുകാലത്ത് മുത്തശ്ശിമാര്‍ ഏറെ ശ്രദ്ധയോടെ നോക്കിയിരുന്ന ചെടികളില്‍ ഒന്ന്. ഔഷധ ഗുണമുള്ളതും ബുദ്ധി, ആരോഗ്യം എന്നിവയ്ക്കും ബ്രഹ്മി ഒരു ഒറ്റമൂലി തന്നെയാണ്.

ബ്രഹ്മി ഒട്ടുമിക്ക രോഗങ്ങള്‍ക്കും ഫലപ്രദമാണ്. ദീര്‍ഘായുസിനും അകാല വാര്‍ധക്യം തടയാനും ബ്രഹ്മിയെ പണ്ടുകാലം മുതല്‍ക്കെ ഉപയോഗിച്ചിരുന്നു. അധികം രോഗങ്ങള്‍ വരാതെ ശരീരത്തെ സംരക്ഷിക്കാനും വാര്‍ധക്യം തടയാനും ബ്രഹ്മിനീരും അതിന്‍ നാലില്‍ ഒരു ഭാഗം ഇരട്ടിമധുരം പൊടിയും പാലില്‍ കലക്കി പതിവായി ഉപയോഗിച്ചാല്‍ മതി.

ബ്രഹ്മി ,കൊട്ടം, വയമ്പ്, താമരയല്ലി ,കടുക്കത്തോട് എന്നിവ ഉണക്കി പൊടിച്ചു തേനും നെയ്യും ചേര്‍ത്ത് കുഴച്ചു പതിവായി കഴിക്കുന്നതും ബ്രഹ്മി നെയ്യില്‍ വറുത്തു പൊടിച്ചു പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും വാര്‍ധക്യത്തിനും ബുദ്ധി വളര്‍ച്ചയ്ക്കും അത്യുത്തമം തന്നെ.

ബ്രഹ്മി തൈലം തലയില്‍ തേച്ചു കുളിച്ചാല്‍ നേത്ര രോഗങ്ങള്‍ വരില്ല. ബ്രഹ്മി സരസം പാലില്‍ ചേര്‍ത്ത് സേവിച്ചാല്‍ ആര്‍ത്തവ ദോഷം മാറും. ബ്രഹ്മി രസത്തില്‍ വയമ്പ്പൊടിച്ചിട്ട് തേനും കൂട്ടി കഴിക്കുന്നത് അപസ്മാരത്തെ പ്രതിരോധിക്കാന്‍ ഉത്തമമാണ്. ബ്രഹ്മി ഹ്രുതം ഓര്‍മയ്ക്കും ഉണര്‍വിനും വളരെ നല്ലതാണ്.

RELATED STORIES
� Infomagic - All Rights Reserved.