ബിസിനസ് സംരംഭകരെ ആദരിക്കാന്‍ 'ബി-നൈറ്റ്‌സ്'
March 20,2018 | 12:40:01 pm

കൊച്ചി: കേരളത്തിലെ വിജയിച്ച ബിസിനസ് സംരംഭകര്‍ക്കായി ' ബി നൈറ്റ്‌സ്' പ്രഥമ പുരസ്‌കാര ചടങ്ങ് മെയ് മാസം കൊച്ചിയില്‍ നടക്കും.  ആയിരത്തോളം  ബിസിനസ് സംരംഭകര്‍ പങ്കെടുക്കുന്ന ചടങ്ങിലാണ് വിവിധ മേഖലകളിലായി ശ്രദ്ധേയമായ നേട്ടം കൈവരിച്ചവരെ കണ്ടെത്തി പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

പരിപാടിയില്‍ പുതിയ സ്റ്റാര്‍ട്ടപ്പ് സംരഭകര്‍ക്ക് നിക്ഷേപം കണ്ടെത്തുന്നതിനായി അവസരവും ഉണ്ടാകും.കേരളത്തില്‍ ആദ്യമായാണ് ഏതെങ്കിലും ബിസിനസ് ഗ്രൂപ്പിന്റെ മേല്‍നോട്ടത്തിലല്ലാതെ സ്വതന്ത്രമായി ഒരു ഇവന്റ് ഗ്രൂപ്പ് ബിസിനസ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

മെയ് മാസം കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ നടക്കാനിരിക്കുന്ന പരിപാടിയില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അവസരം . വിശദ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ph: 9061621190

 
� Infomagic - All Rights Reserved.