ബി ഫോര്‍ ബെസ്റ്റ് ബില്‍ഡേഴ്‌സ്
April 07,2018 | 10:09:35 am

ഒരു നഗരത്തെ തന്നെ കെട്ടിടങ്ങള്‍ കൊണ്ട് ജീവന്‍ കൊടുത്ത നിര്‍മ്മാതാക്കളാണ് ബിടെക്ക് ബില്‍ഡേഴ്‌സ്. ഒരു കാലം മുന്‍പ് തിരുവല്ല നഗരം അലസമായിരുന്നു. ആകാശം മുട്ടെ ഉയരമുള്ള കെട്ടിടങ്ങളൊന്നും തിരുവല്ല നഗരവാസികളുടെ മനസ്സില്‍ ഉണ്ടായിരുന്നില്ല. അവരുടെ മനസ്സില്‍ സ്വപ്‌നങ്ങള്‍ നിറയ്ക്കാന്‍ രംഗത്തു വന്നവര്‍ കൂടിയാണ് ബിടെക്ക് ബില്‍ഡേഴ്‌സ്. ഇന്നത്തെ തിരുവല്ല പഴയ തിരുവല്ലയല്ല. ആഗോള പ്രവണതകളുള്ള ഒരു ഊര്‍ജ്ജസ്വല നഗരമാണ്.

മൂന്ന് ഉടമസ്ഥര്‍

2002ല്‍ ആണ് ബിടെക്ക് ബില്‍ഡേഴ്‌സിന് തുടക്കം കുറിക്കുന്നത്. ബിടെക്ക് ബിരുദധാരികളും ബന്ധുക്കള്‍ കൂടിയുമായ മൂന്ന് പേര് ബിടെക്ക് ബില്‍ഡേഴ്‌സിന്റെ ഉടമസ്ഥര്‍. എന്നാല്‍ ബിടെക്ക് എന്ന് പേര് തങ്ങളുടെ നിര്‍മ്മാണ സ്ഥാപനത്തിന് നല്‍കാന്‍ വേറെയും കാരണമുണ്ട്. ബോസ്, ബിനു, ബെനോ എന്നിവരാണ് മൂന്ന് ഉടമസ്ഥര്‍. തങ്ങളുടെ പേരിന്റെ ആദ്യത്തെ ബി എന്ന അക്ഷരത്തില്‍ നിന്നായിരിക്കണം തങ്ങളുടെ സ്ഥാപനത്തിന്റെ പേര് എന്ന് ഇവര്‍ ആഗ്രഹിച്ചു. അങ്ങനെയാണ് ബിടെക്ക് ബില്‍ഡേഴ്‌സിന് ആ പേര് ലഭിക്കുന്നത്.

ബിടെക്ക് എല്ലാവര്‍ക്കും

ഒരു വിഭാഗം ആളുകള്‍ക്ക് വേണ്ടി മാത്രമല്ല ബിടെക്ക് ബില്‍ഡേഴ്‌സിന്റെ നിര്‍മ്മാണം. സാധാരണ കുടുംബത്തിനും തങ്ങളുടെ നിര്‍മ്മിതികള്‍ ഇണങ്ങുമെന്ന് ബിടെക്ക് ബില്‍ഡേഴ്‌സ് പലപ്പോഴായി തെളിയിച്ചിട്ടുണ്ട്. എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങുന്ന നിര്‍മ്മിതികള്‍ സാധാരണ കുടുംബത്തിനും എന്നത് തന്നെയാണ് ബിടെക്കിന്റെ വിജയം. ഇതാണ് കേരളത്തിലെ പ്രശസ്തരായ കെട്ടിട നിര്‍മ്മാതാക്കളില്‍ ഒന്നാക്കി ബിടെക്കിനെ മാറ്റിയത്. ബിടെക്കിലെ തൊഴിലാളികളും നല്ല പ്രതിബദ്ധതയുള്ള, കഠിനാധ്വാനികളായ ഒരു കൂട്ടം ജീവനക്കാരാണ്. പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കുന്നതില്‍ കൃത്യമായ സമയം കൈകാര്യം ചെയ്യുക എന്നത് വളരെ പ്രാധാന്യമെന്ന് ജീവിനക്കാരും വിശ്വസിക്കുന്നു. അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഇവര്‍ കാഴ്ച്ചവയ്ക്കുന്നത്.

ബിടെക്ക് എലിം

ബിടെക്കിന്റെ കൈയ്യൊപ്പ് പതിഞ്ഞ പ്രോജക്ടാണ് എലിം. ആധുനിക അപാര്‍ട്ട്‌മെന്റുകളുടെ മികച്ച ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന ഒരു ലാന്‍ഡ്മാര്‍ക്കറ്റ് പ്രോജക്ട് ആണ് എലിം. രൂപകല്‍പ്പനയുടെയും ഗുണത്തിന്റെയും സങ്കല്‍പങ്ങള്‍ എലിം പുനര്‍നിര്‍വചിക്കുന്നു. തിരുവല്ലയിലെ തന്ത്രപ്രധാനമായ സ്ഥാനത്താണ് എലിം. തിരുവല്ലയിലെ പ്രധാന ഭവനങ്ങളിലൊന്ന് കൂടിയായ എലിം എല്ലാ ട്രാന്‍സിറ്റ് പോയന്റുകളും, ഷോപ്പിംഗ് സെന്ററുകള്‍, ബാങ്കുകള്‍, ഹെല്‍ത്ത് ടൂറിസ്റ്റുകള്‍, ആരാധനാലയങ്ങള്‍ എന്നിവ എലിംന് കൈയെത്തും ദൂരത്ത് തന്നെയുണ്ട്. അതുകൊണ്ടുതന്നെ, എലിംലെ ജീവിതം ഗുണങ്ങളുടെ ഒരു ജീവിതം എന്നാണ് അര്‍ഥമാക്കുന്നത്. എല്ലാ അത്യാധൂനിക സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍ ഒരുക്കിയിട്ടുള്ള എലിം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഈ പ്രോജക്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതാണ്.

ബിടെക്ക് കൊടുമുലത്ത് അപ്പാര്‍ട്ട്‌മെന്റ്
ഡിസൈനിങ്ങിന്റെയും ക്വാളിറ്റിയുടേയും കാര്യത്തില്‍ ഉള്‍ക്കാഴ്ച്ചയോടെ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന അപ്പാര്‍ട്ട്‌മെന്റാണ് ബിടെക്ക് കൊടുമുലത്ത് അപ്പാര്‍ട്ട്‌മെന്റ്. 10 നിലകളിലായി ഡിസൈനിങ്ങിന്റെ വിസ്മയം സൃഷ്ടിക്കുന്ന ഈ അപ്പാര്‍ട്ട്‌മെന്റ് രൂപ ഭംഗി കൊണ്ട് ശ്രേഷ്ഠമാണ്. എല്ലാ നൂതന സാങ്കേതിക സൗകര്യമുള്ളതാണ് ഈ നിര്‍മ്മിതി. നിര്‍മ്മാണം പൂര്‍ത്തികരിക്കുന്ന കൊടുമുലത്ത് അപ്പാര്‍ട്ട്‌മെന്റ് ബിടെക്ക് ബില്‍ഡേഴ്‌സിന്റെ വിജയങ്ങള്‍ ഒന്നുകൂടി ഊട്ടി ഉറപ്പിക്കാനുള്ള പ്രോജക്ട് ആണ്.


B TECH Builders
Near Railway Station Road, Thiruvalla-1

Mob – 9605101931, 9495789429, 0469 2624888
Tel : 0469 2624888

Email:contact@btechbuilders.com

Website : http://www.btechbuilders.com

 
� Infomagic - All Rights Reserved.