ബുഷ്റാസ് ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോ; രണ്ട് സഹോദരിമാരുടെ വിജയഗാഥ
April 10,2018 | 10:12:42 pm

രോഗ്യവും ആത്മവിശ്വാസവും ഇഴചേര്‍ന്ന് കിടക്കുന്നതിനെയാണ് നമ്മള്‍ സൗന്ദര്യമെന്ന് വിളിക്കുന്നത്. ഭൂരിഭാഗം പേര്‍ക്കും സുന്ദരിയെന്ന് കേള്‍ക്കുന്നത് തന്നെയാണ് ഇഷ്ടവും. ആളുകളുടെ ആഗ്രഹങ്ങള്‍ക്ക് ചിറകുനല്‍കാന്‍ ബ്യൂട്ടിപാര്‍ലറുകളും മസാജ് സെന്ററുകളും മേക്ക് ഓവര്‍ സ്റ്റുഡിയോകളും നിരവധിയാണ്. ഏത് മുക്കിലും മൂലയിലും അനവധി സ്ഥാപനങ്ങളാണ് കൊച്ചിയില്‍.എന്നാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ പോകുന്ന പലര്‍ക്കും പോക്കറ്റ് കാലിയാകലും ചര്‍മ്മം കേടാകുന്നതുമാണ് അനുഭവം.


അനുഭവ സമ്പത്തും ആത്മാര്‍ത്ഥയും ഉള്ള ബ്യൂട്ടി ആര്‍ട്ടിസ്റ്റുകളെ തെരഞ്ഞെടുക്കാന്‍ ഏറെ ശ്രദ്ധവേണം. കൊച്ചിയില്‍ വിശ്വാസത്തോടെ സമീപിക്കാവുന്ന അത്തരത്തിലൊരു ലേഡീസ് ഓണ്‍ലി പാര്‍ലറാണ് കൊച്ചി കടവന്ത്ര എളംകുളത്തെ ബുഷ്റാസ് ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോ. രണ്ട് സഹോദരിമാരുടെ സ്വപ്ന സാഫല്യമാണ് ഈ സ്ഥാപനം. മേക്ക് ഓവര്‍ ആര്‍ടിസ്റ്റായ ബുഷ്റയും എംബിഎ ബിരുദധാരിയായ തനൂജയും ചേര്‍ന്ന് രണ്ടര വര്‍ഷം മുമ്പ് ആരംഭിച്ച സ്ഥാപനം ചെറിയ കാലയളവ് കൊണ്ട് തന്നെ ഏറെ പ്രശസ്തി നേടിക്കഴിഞ്ഞു.നൈപുണ്യവും ആത്മാര്‍ത്ഥതയും ഉള്ള ഇരുവരുടെയും കൈകളില്‍ ഏതൊരു കസ്റ്റമറും സുഭദ്രമാണ്.

എളക്കുളത്തെ പാര്‍ലറിലെത്തിയാല്‍ ആദ്യമൊന്ന് നമ്മള്‍ അമ്പരന്നേക്കും . ദുബൈയിലെ ഏതെങ്കിലും പാര്‍ലറിലെത്തിയ പ്രതീതിയാണ്. ലോഗോ മുതല്‍ പോസ്റ്റര്‍ ചിത്രങ്ങളും ഇന്റീരിയര്‍ വര്‍ക്കുകള്‍ക്കുമൊക്കെ ഒരു പടിഞ്ഞാറന്‍ ടച്ച്. ആത്മീയ സൗന്ദര്യത്തിന്റെ അടയാളമായ സൂഫിയാണ് ഇവരുടെ ലോഗോ.സംസ്ഥാനത്താകമാനം ബ്രൈഡല്‍ മേക്കപ്പിന് ഇരുവരെയും തേടിയെത്തുന്നവരില്‍ ഭൂരിഭാഗവും വിഐപികളാണ്.ഗായിക രഞ്ജിനി മുതല്‍ സിനിമാ മേഖലയിലെ ആര്‍ട്ടിസ്റ്റുകളൊക്കെ ഇവരുടെ കസ്റ്റമേഴ്സാണ്. 

സലൂണും ഫേഷ്യല്‍ ട്രീറ്റ്മെന്റുകളുമൊക്കെ മാറ്റി നിര്‍ത്തിയാല്‍ ബുഷ്റാസ് ബ്രൈഡല്‍ സ്റ്റുഡിയോയുടെ മാത്രം പ്രത്യേകതയാണ് ട്രഡീഷണല്‍ ബോഡി ട്രീറ്റ്മെന്റ്. വധുവിന് വേണ്ടിയാണ് ഇത് സാധാരണയായി ചെയ്യാറ്.മിനിമം ഏഴ് മുതല്‍ 21 ദിവസം വരെയാണ് ഈ ട്രീറ്റ്മെന്റ് . വിദേശത്ത് നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്ത ഓയിലുകളും കേരളത്തില്‍ നിന്നുമുള്ള ഗുണമേന്മയേറിയ ഹെര്‍ബലുകളുമാണ്് ഉപയോഗിക്കുന്നത്. ഫുള്‍ ബോഡി ക്രീം അപ്ലൈ, ഓയില്‍ മസാജ് എന്നിവയടക്കമുള്ള ട്രീറ്റ്മെന്റ് അവസാനിക്കുമ്പോഴേക്കും വധുവിന്റെ ചര്‍മ്മം വളരെ ഹെല്‍ത്തിയായി മാറുമെന്ന് ഇവര്‍ അവകാശപ്പെടുന്നു.

വര്‍ക്കുകളിലും ട്രീറ്റ്മെന്റുകളിലും വ്യത്യസ്ത വേണമെന്ന ശാഠ്യം തന്നെയാണ് തങ്ങളുടെ വിജയരഹസ്യമെന്ന് തനൂജയും ബുഷ്റയും തുറന്നുപറയുന്നു. നിലവില്‍ ലേഡീസ് ഓണ്‍ലി പാര്‍ലറായ ബുഷ്റാസിനെ യൂനിസെക്സ് ആക്കി മാറ്റാനും കേരളത്തില്‍ മുഴുവന്‍ ബ്രാഞ്ചുകളാരംഭിക്കാനുമുള്ള പരിശ്രമത്തിലാണ് കൊച്ചി സ്വദേശികളായ സഹോദരിമാര്‍.

 

 
� Infomagic - All Rights Reserved.